ഝാര്‍ഖണ്ഡ് സ്വദേശിനിക്ക് ട്രെയിനിലെ സുഖപ്രസവത്തില്‍ ഇരട്ടക്കുട്ടികള്‍

ഷൊര്‍ണൂര്‍: ഝാര്‍ഖണ്ഡ് സ്വദേശിനിയായ യുവതിക്ക് യാത്രക്കിടെ ട്രെയിനില്‍ സുഖപ്രസവം. ബുധനാഴ്ച രാത്രി പത്തോടെ ഷൊര്‍ണൂര്‍ റെയില്‍വേ ജങ്ഷനിലത്തെിയ മംഗലാപുരം-ചെന്നൈ 12686ാം നമ്പര്‍ സൂപ്പര്‍ എക്സ്പ്രസ് ട്രെയിനിലാണ് പ്രസവം നടന്നത്. ഝാര്‍ഖണ്ഡ് ചിത്രാപ്പൂര്‍ സ്വദേശി ജോസഫിന്‍െറ ഭാര്യ ബാല ഹേമാബ്രയാണ് ഇരട്ട പെണ്‍കുട്ടികള്‍ക്ക് ജന്മം നല്‍കിയത്.

മംഗലാപുരത്ത് ജോലി ചെയ്യുന്ന ജോസഫ് ഭാര്യയും രണ്ട് ബന്ധുക്കള്‍ക്കുമൊപ്പം നാട്ടിലേക്ക് തിരിച്ചതാണ്. ഭാര്യ ഏഴുമാസം ഗര്‍ഭിണിയായിരുന്നു. പ്രസവം നാട്ടിലാക്കാനായി യാത്ര തിരിച്ചതാണ്. ഷൊര്‍ണൂരത്തെുന്നതിന് മുമ്പേ ചെറുതായ വേദന തുടങ്ങി. ഷൊര്‍ണൂരിലത്തെിയപ്പോഴേക്കും വേദന കൂടി. ഇതോടെ സ്റ്റേഷന്‍ അധികൃതരെ വിവരമറിയിച്ചു. ഇതിനകം ട്രെയിനിലെ സാധാരണ കമ്പാര്‍ട്ടുമെന്‍റില്‍ ‘പ്രസവമുറി’യൊരുങ്ങി. റെയില്‍വേ ഡോക്ടറത്തെുമ്പോഴേക്കും പ്രസവവും നടന്നു. രണ്ട് മാസത്തിലധികം ശേഷിക്കെയാണ് പ്രസവമെന്നതിനാല്‍ യുവതിയെയും കുട്ടികളെയും റെയില്‍വേ പൊലീസ് സഹായത്തോടെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.