വി.എസിനെ ഇകഴ്ത്തിയും പിണറായിയെ പുകഴ്ത്തിയും വെള്ളാപ്പള്ളി

ചേര്‍ത്തല: മൈക്രോഫിനാന്‍സ് ഇടപാടില്‍ ആരോപണവിധേയനായ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ മുഖ്യമന്ത്രിയെ പുകഴ്ത്തിയും വി.എസ്. അച്യുതാനന്ദനെ ഇകഴ്ത്തിയും പുതിയ തന്ത്രങ്ങളുമായി രംഗത്ത്. എസ്.എന്‍.ഡി.പി യോഗം ജനറല്‍ കൗണ്‍സില്‍ യോഗത്തിലാണ് വെള്ളാപ്പള്ളി വി.എസിനെതിരെ ആഞ്ഞടിച്ചത്. പിന്നീട് നടത്തിയ വാര്‍ത്താസമ്മേളനത്തിലും വി.എസിനെയാണ് ലക്ഷ്യമിട്ടത്. മൈക്രോഫിനാന്‍സ് ഇടപാടിന്‍െറ നിജ$സ്ഥിതി മുഖ്യമന്ത്രിയെ നിവേദനത്തിലൂടെ ധരിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. പിണറായിക്ക് കാര്യങ്ങള്‍ പറഞ്ഞാല്‍ ബോധ്യപ്പെടും. ചില ദുഷ്ടശക്തികള്‍ വി.എസിനെ തെറ്റിദ്ധരിപ്പിച്ച് പ്രചാരണങ്ങള്‍ നടത്തുകയാണ്. ക്രൈംബ്രാഞ്ചിനും വിജിലന്‍സിനും പരാതി നല്‍കി യോഗത്തെ തകര്‍ക്കാനും തളര്‍ത്താനുമാണ് ചിലരുടെ ശ്രമം.

എസ്.എന്‍.ഡി.പിക്കൊപ്പം മറ്റ് സമുദായങ്ങള്‍ക്കും പിന്നാക്ക വികസന കോര്‍പറേഷന്‍ വായ്പ നല്‍കിയിട്ടുണ്ട്. 2001 മുതല്‍ പല ഘട്ടങ്ങളിലായാണ് 15 കോടി വായ്പ ലഭിച്ചത്. ഇതില്‍ 10 കോടി നേരത്തേ അടച്ചു. അഞ്ചുകോടി ചെക്കായാണ് ലഭിച്ചത്. ഇത് ചെക്കായിത്തന്നെ അപേക്ഷകര്‍ക്ക് നല്‍കുകയും ചെയ്തു. ചില യൂനിയനുകള്‍ അപേക്ഷ നല്‍കാതെ പണം അനുവദിക്കുകയും ചിലര്‍ പലിശ വാങ്ങാതെയുമുണ്ട്. ഇതിനെയാണ് ക്രമക്കേടായി പറയുന്നത്.
എസ്.എന്‍.ഡി.പിയെ ഒറ്റതിരിഞ്ഞ് വേട്ടയാടുകയാണ്. ഇതിനെ ശക്തമായി നേരിടും.

ലാവലിന്‍, ഐസ്ക്രിം കേസുകളുടെ പിറകെ നടന്ന വി.എസിനെ അവസാനം കോടതി പോലും തള്ളിപ്പറഞ്ഞു. പിണറായി വിജയന്‍ ഭരണരംഗത്ത് വന്നതോടെ പക്വതയും മാന്യതയുമുള്ള പ്രവര്‍ത്തനമാണ് കാഴ്ചവെക്കുന്നത്. ഇപ്പോള്‍ പ്രതിപക്ഷം എന്നൊരു പക്ഷമില്ല. അതിനാല്‍, ഭരണപക്ഷത്തിന് സുവര്‍ണകാലം.
പിണറായിയുടെ സത്യപ്രതിജ്ഞക്ക് പോകണമെന്ന് ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍, അന്ന് കോടതിയില്‍ പോകേണ്ടിവന്നു. എസ്.എന്‍.ഡി.പി യോഗത്തിന്‍െറ ആസ്ഥാന മന്ദിരം ഉദ്ഘാടനം രണ്ടുമാസത്തിനുള്ളില്‍ നടത്താനും ഗുരുവിന്‍െറ ആശയങ്ങളും കീര്‍ത്തനങ്ങളും രാജ്യത്തും വിദേശത്തും പ്രചരിപ്പിക്കാനും തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.