അമീറിനു വേണ്ടി വാദിക്കാന്‍ അഡ്വ. ആളൂര്‍

പെരുമ്പാവൂര്‍: ജിഷ വധക്കേസിലെ പ്രതി അമീറുല്‍ ഇസ്ലാമിനു വേണ്ടി കേസ് വാദിക്കാന്‍ അഡ്വ. ബി.എ. ആളൂര്‍ എത്തുന്നു. സൗമ്യവധക്കേസിലെ പ്രതി ഗോവിന്ദച്ചാമിക്കുവേണ്ടിയും ആളൂരായിരുന്നു കേസ് വാദിച്ചത്. ജിഷ വധക്കേസില്‍ പ്രതിക്കുവേണ്ടി കേസ് വാദിക്കണമെന്നാവശ്യപ്പെട്ട് പെരുമ്പാവൂര്‍ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ ആളൂര്‍ അപേക്ഷ നല്‍കി. വെള്ളിയാഴ്ച ഉച്ചക്ക് ഇദ്ദേഹം നേരിട്ടത്തെി അപേക്ഷ നല്‍കുകയായിരുന്നു. എന്നാല്‍, കേസ് മാറ്റി നല്‍കുന്നത് സംബന്ധിച്ച് അറിയിപ്പൊന്നും ലഭിച്ചിട്ടില്ളെന്ന് പ്രതിയുടെ അഭിഭാഷകനായ പി. രാജന്‍ പറഞ്ഞു. പ്രതിയെ ആദ്യം കോടതിയില്‍ ഹാജരാക്കിയപ്പോള്‍ കോടതി നേരിട്ടാണ് കേസ് തന്നെ ഏല്‍പിച്ചത്. ഇതുപ്രകാരം ജയിലിലത്തെി പ്രതിയെ കാണുകയും ചെയ്തു. പ്രതിയുടെ ആവശ്യപ്രകാരം വക്കാലത്ത് ഒപ്പിട്ടുവാങ്ങുകയും ചെയ്തു. കേസില്‍നിന്ന് പിന്മാറാന്‍ കോടതി ആവശ്യപ്പെട്ടാല്‍ താന്‍ തയാറാണെന്നും പി.രാജന്‍ പറഞ്ഞു.

മൃഗത്തെ പീഡിപ്പിച്ച കേസില്‍ വെള്ളിയാഴ്ച അമീറിനെ പെരുമ്പാവൂര്‍ കോടതിയില്‍ ഹാജരാക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ഹാജരാക്കിയില്ല. അപേക്ഷ പരിഗണിക്കുന്ന മുറക്ക് പ്രതിയെ നേരില്‍ കണ്ട് സംസാരിക്കാന്‍ തയാറാണെന്നും അവിടെവെച്ച് വക്കാലത്ത് ഒപ്പിട്ടു വാങ്ങുമെന്നും ആളൂര്‍ വ്യക്തമാക്കിയതായാണ് സൂചന. പ്രതിയായ അമീറുമായി അടുപ്പമുള്ളവര്‍ തന്നെ സമീപിച്ചതുകൊണ്ടാണ് കേസ് ഏറ്റെടുക്കാന്‍ തയാറാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.