കൊച്ചി: ക്രമസമാധാന ചുമതലയുള്ള പൊലീസ് മേധാവി സ്ഥാനത്തുനിന്ന് നീക്കിയതിനെതിരെ ഡി.ജി.പി സെന്‍കുമാര്‍ നല്കിയ ഹരജി കേന്ദ്ര അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണല്‍ (സി.എ.ടി) വിധി പറയാന്‍ മാറ്റി. ഹരജിക്കാരന്‍െറയും സര്‍ക്കാറിന്‍െറയും വാദം കേട്ട ശേഷമാണ് ജസ്റ്റിസ് എന്‍.കെ. ബാലകൃഷ്ണന് അധ്യക്ഷനായ ബെഞ്ച് ഹരജി വിധി പറയാന്‍ മാറ്റിയത്.പൊതുതാല്പര്യം മുന്‍നിര്‍ത്തിയാണ് ഹരജിക്കാരനെ നീക്കിയതെന്ന വാദം സര്‍ക്കാറിനുവേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറല്‍ സി.പി. സുധാകര പ്രസാദ് ആവര്‍ത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.