കോഴിക്കോട്: മഴ നനഞ്ഞ് പ്രകൃതിയെ അറിഞ്ഞ് അവര്‍ താമരശ്ശേരി ചുരമിറങ്ങി. മഴയാത്ര എന്ന പേരില്‍ കേരള പ്രകൃതി സംരക്ഷണ ഏകോപന സമിതി സംഘടിപ്പിച്ച യാത്രയില്‍ ആയിരക്കണക്കിന് പ്രകൃതിസ്നേഹികളായ വിദ്യാര്‍ഥികള്‍ പങ്കെടുത്തു.
വയനാട് ലക്കിടിയിലെ ജില്ലാ അതിര്‍ത്തിയില്‍നിന്നാണ് മഴയാത്ര തുടങ്ങിയത്. 15 കിലോമീറ്റര്‍ ദൂരത്തുള്ള അടിവാരത്തേക്ക് നടന്നിറങ്ങാന്‍ ഒരു പകലെടുത്തു. നാഷനല്‍ ഗ്രീന്‍ കോറിന്‍െറ സഹകരണത്തോടെ പ്രകൃതി സംരക്ഷണ സമിതി നടത്തിയ 11ാമത് മഴയാത്രയില്‍ മഴയോടൊപ്പം കോടമഞ്ഞും കൂട്ടുവന്നു. കോഴിക്കോട് ജില്ലയില്‍നിന്ന് 128 സ്കൂളുകളും വയനാട് ജില്ലയില്‍നിന്ന് 36 സ്കൂളുകളും മഴയാത്രയില്‍ പങ്കാളികളായി. 13,562 വിദ്യാര്‍ഥികളാണ് ആകെ പങ്കെടുത്തത്.
മഴയാത്രയുടെ ഉദ്ഘാടനം പ്രമുഖ വന്യജീവി ഫോട്ടോഗ്രാഫര്‍ എന്‍.എ. നസീര്‍ നിര്‍വഹിച്ചു. പരിസ്ഥിതി പ്രവര്‍ത്തകന്‍ പ്രഫ. ശോഭീന്ദ്രന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വൈകീട്ട് നാലോടെ അടിവാരത്താണ് മഴയാത്രയുടെ സമാപനം നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.