പൂഞ്ഞാറിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയുടെ പരാജയം: അന്വേഷണ കമീഷന്‍ ഉടന്‍ തെളിവെടുക്കും

കോട്ടയം: പൂഞ്ഞാറിലെ ഇടത് സ്ഥാനാര്‍ഥി പി.സി. ജോസഫിന്‍െറ ദയനീയ പരാജയത്തെക്കുറിച്ച് അന്വേഷിക്കാന്‍ സി.പി.എം സംസ്ഥാന കമ്മിറ്റി ചുമതലപ്പെടുത്തിയ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബേബി ജോണ്‍ അടുത്ത ദിവസങ്ങളില്‍ത്തന്നെ മണ്ഡലത്തിലത്തെും. പി.സി. ജോസഫ്  കെട്ടിവെച്ച കാശ് നഷ്ടപ്പെട്ട് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. ഇടത് മുന്നണിക്ക് മണ്ഡലത്തിലുള്ള വോട്ടുകള്‍പോലും സ്ഥാനാര്‍ഥിക്ക് ലഭിച്ചില്ല. 40 ശതമാനത്തോളം പാര്‍ട്ടി വോട്ടുകളുടെ കുറവുണ്ടായതായാണ് കണ്ടത്തെിയുട്ടുള്ളത്. പ്രധാന പ്രവര്‍ത്തകര്‍പോലും പ്രചാരണ രംഗത്ത് സജീവമായിരുന്നില്ളെന്നും പാര്‍ട്ടി നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ കണ്ടത്തെിയിരുന്നു. ഇതത്തേുടര്‍ന്നാണ് സംസ്ഥാന കമ്മിറ്റി അന്വേഷണ കമീഷനെ നിയമിച്ചത്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി രൂപവത്കരിച്ച മണ്ഡലം കമ്മിറ്റി അംഗങ്ങളുമായി ബേബി ജോണ്‍ കൂടിക്കാഴ്ച നടത്തും. പരാജയത്തെക്കുറിച്ച് പരാതിയുള്ള അംഗങ്ങളില്‍നിന്ന് നേരിട്ടും പരാതികള്‍ സ്വീകരിക്കും. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുതല്‍ സി.പി.എം പ്രാദേശിക നേതൃത്വം പി.സി. ജോര്‍ജുമായി സഹകരിച്ചാണ് പ്രവര്‍ത്തിച്ചിരുന്നത്. ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി, പൂഞ്ഞാര്‍, പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തുകളില്‍ സി.പി.എം ഭരണം കൈയാളുന്നതും ജോര്‍ജിന്‍െറ പാര്‍ട്ടിയുടെ സഹായത്തോടെയായിരുന്നു. അധികാരം പോകുമെന്ന ഭയം നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് ചില പ്രാദേശിക നേതാക്കളെ ജോര്‍ജുമായി കൂടുതല്‍ അടുപ്പിച്ചതായും പാര്‍ട്ടി നേതൃത്വം കണ്ടത്തെിയിട്ടുണ്ട്. ഇക്കാര്യങ്ങള്‍ കമീഷന്‍ അംഗം വിശദമായി പരിശോധിക്കും. വോട്ട് മറിച്ചതിന് പ്രത്യുപകാരമായി പലരും പാരിതോഷികം കൈപ്പറ്റിയതായും ആക്ഷേപമുണ്ട്. ഇതിനിടയില്‍ സി.പി.എം നേതാക്കള്‍ക്കെതിരെ ആരോപണവുമായി ഈരാറ്റുപേട്ടയിലും സമീപപ്രദേശങ്ങളിലും പോസ്റ്ററും പ്രത്യക്ഷപ്പെട്ടിരുന്നു. സി.പി.എം പൂഞ്ഞാര്‍ ഏരിയാ കമ്മിറ്റിയും ഈരാറ്റുപേട്ട ലോക്കല്‍ കമ്മിറ്റിയും പിരിച്ചുവിടണമെന്നാണ് പോസ്റ്ററില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ജില്ലയില്‍നിന്നുള്ള സംസ്ഥാന കമ്മിറ്റിയംഗങ്ങളുമായും ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളുമായും ബേബി ജോണ്‍ ചര്‍ച്ച നടത്തും. തുടര്‍ന്നായിരിക്കും സംസ്ഥാന കമ്മിറ്റിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക.
 പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കിടെ ഒന്നിലധികം തവണ പിണറായി വിജയന്‍ പൂഞ്ഞാറിലത്തെുകയും വീഴ്ചവരുത്തിയ പ്രാദേശിക നേതാക്കളെ താക്കീത് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍, സി.പി.എമ്മിന്‍െറ വോട്ട് വന്‍തോതില്‍ ചോര്‍ന്നു. തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിന്‍െറ നല്ളൊരുശതമാനം വോട്ട് പി.സി. ജോര്‍ജിന് ചോര്‍ന്നെന്ന് കാട്ടി പൂഞ്ഞാര്‍ മണ്ഡലത്തില്‍നിന്ന് സംസ്ഥാന കമ്മിറ്റിക്കും സംസ്ഥാന സെക്രട്ടറിക്കും നിരവധി പരാതിക്കത്തുകള്‍ ലഭിച്ചിരുന്നു. പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി ഏരിയാ നേതാക്കള്‍ക്കും മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന 11 ലോക്കല്‍ ഭാരവാഹികള്‍ക്കുമെതിരെയാണ് കത്തില്‍ ആരോപണം ഉയര്‍ന്നിരിക്കുന്നത്. സി.പി.എമ്മിന് മണ്ഡലത്തില്‍ പരമ്പരാഗതമായി ലഭിച്ചുകൊണ്ടിരുന്ന വോട്ടുപോലും ലഭിച്ചില്ളെന്നും ഇതില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സി.പി.എം സ്വതന്ത്രനായി മത്സരിച്ച മോഹന്‍ തോമസ് 44,000 വോട്ടുകള്‍ നേടിയപ്പോള്‍  ഇത്തവണ ഇടതു സ്ഥാനാര്‍ഥി പി.സി. ജോസഫിന് 22,270 വോട്ട് മാത്രമാണ് നേടാനായത്. സ്വതന്ത്ര സ്ഥാനാര്‍ഥിയായി വിജയിച്ച പി.സി. ജോര്‍ജിന് 63,621 വോട്ട് ലഭിച്ചപ്പോള്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി കേരള കോണ്‍ഗ്രസ് എമ്മിലെ ജോര്‍ജുകുട്ടി ആഗസ്തിക്ക് 35,800 വോട്ടുകളും ലഭിച്ചു. ബി.ഡി.ജെ.എസ് സ്ഥാനാര്‍ഥിക്ക് 19,966 വോട്ടാണ് ലഭിച്ചത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.