പെട്രോള്‍ പമ്പിലും ഹെല്‍മറ്റ് ധരിക്കണമെന്ന് മനുഷ്യാവകാശ കമീഷന്‍

തിരുവനന്തപുരം: ഇരുചക്ര വാഹനങ്ങളുമായി പെട്രോള്‍ നിറക്കാന്‍ പമ്പില്‍ ചെല്ലുമ്പോള്‍ തീര്‍ച്ചയായും ഹെല്‍മറ്റ് ധരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി. കോശി. ധരിക്കുന്നത് അംഗീകൃത ഹെല്‍മറ്റ് ആണോ എന്നും ശരിയായിട്ടാണോ ധരിച്ചിരിക്കുന്നതെന്നും പരിശോധിക്കേണ്ടത് ട്രാഫിക് ഉദ്യോഗസ്ഥരുടെ ജോലിയാണെന്നും ഉത്തരവില്‍ പറയുന്നു. മോട്ടോര്‍ ഘടിപ്പിച്ച ഇരുചക്രവാഹനങ്ങളില്‍ സഞ്ചരിക്കുന്നവര്‍ ഐ.എസ്.ഐ മുദ്രയുള്ള ഹെല്‍മറ്റ് ധരിക്കണമെന്ന് പാര്‍ലമെന്‍റ് പാസാക്കിയ മോട്ടോര്‍ വാഹന നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. അത് നിയമപരമായ ബാധ്യതയാണ്. ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്രവാഹനങ്ങള്‍ ഓടിച്ച് തലക്ക് മുറിവേറ്റ് മരിക്കുന്ന വാര്‍ത്തകള്‍ ദിവസേന വരുന്നുണ്ട്. സ്കൂളില്‍ പോകാന്‍ കുട്ടികള്‍ക്ക് ഇഷ്ടമില്ളെങ്കിലും നിര്‍ബന്ധിത പ്രാഥമിക വിദ്യാഭ്യാസം നല്‍കേണ്ടത് സര്‍ക്കാറിന്‍െറ ചുമതലയാണ്. അതുപോലെ സഞ്ചാരികളുടെ സംരക്ഷണം ഉറപ്പാക്കേണ്ടത് ഭരണകൂടത്തിന്‍െറ ചുമതലയാണ്.
ഗതാഗത കമീഷന്‍ പാസാക്കിയ ഉത്തരവ് കമീഷന്‍ ശരിവെച്ചു. പൊതുപ്രവര്‍ത്തകന്‍ ശാന്തിവിള പത്മകുമാര്‍ ഫയല്‍ ചെയ്ത ഹരജിയിലാണ് നടപടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.