ഏക സിവില്‍കോഡ്: സര്‍ക്കാര്‍ നീക്കം അപലപനീയം –കാന്തപുരം

കോഴിക്കോട്: രാജ്യത്ത് ഏക സിവില്‍കോഡ് നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം അപലപനീയമാണെന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു. കേരള മുസ്ലിം ജമാഅത്ത് സെന്‍ട്രല്‍ ബോര്‍ഡ് യോഗത്തില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ഏതെങ്കിലും ഒരു വിഭാഗത്തിന്‍െറ സംസ്കാരവും ആചാരവും മറ്റു വിഭാഗങ്ങളുടെമേല്‍ അടിച്ചേല്‍പിക്കുകയെന്ന അപകടകരമായ സാഹചര്യമാണ് ഏക സിവില്‍കോഡ് നടപ്പാക്കുകവഴി സംജാതമാവുകയെന്നും ഇത്തരം നീക്കങ്ങളെ ഒരു നിലക്കും അംഗീകരിക്കാന്‍ കഴിയില്ളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സയ്യിദ് ഇബ്രാഹീം ഖലീലുല്‍ ബുഖാരി, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, സി. മുഹമ്മദ് ഫൈസി, പ്രഫ. കെ.എം.എ. റഹീം, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, പ്രഫ. എ.കെ അബ്ദുല്‍ ഹമീദ്, ടി. അബൂഹനീഫല്‍ ഫൈസി, എന്‍. അലി അബ്ദുല്ല, മജീദ് കക്കാട്, എം.പി. അബ്ദുറഹ്മാന്‍ ഫൈസി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.