തൃശൂര്‍: കലാഭവന്‍ മണിയുടെ ദുരൂഹ മരണം സംബന്ധിച്ച പൊലീസ് അന്വേഷണം നിലച്ചു. ആത്മഹത്യക്കാണ് സാധ്യതയെന്ന നിഗമനത്തില്‍ സംസ്ഥാന പൊലീസിന്‍െറ അന്വേഷണം അവസാനിപ്പിക്കാനും സി.ബി.ഐക്ക് വിടാനും ഒരുങ്ങുമ്പോഴാണ് മരണ കാരണം വിഷമദ്യമാണെന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വന്നത്. ഈ സാഹചര്യത്തിലാണ് തൃശൂര്‍ റൂറല്‍ എസ്.പി ആര്‍. നിശാന്തിനിക്ക് ചുമതല നല്‍കി തുടരന്വേഷണത്തിന് സര്‍ക്കാര്‍ നിര്‍ദേശിച്ചത്. എന്നാല്‍ പുതിയ അന്വേഷണസംഘം ഇതുവരെ ചുമതല ഏറ്റിട്ടില്ല. ഇതുവരെ കേസ് അന്വേഷിച്ച എസ്.പി പി.എന്‍. ഉണ്ണിരാജയുടെ നേതൃത്വത്തിലുള്ള സംഘത്തിലെ പലരും പെരുമ്പാവൂര്‍ ജിഷ വധക്കേസ് അന്വേഷിക്കുന്ന തിരക്കിലായിരുന്നു.
പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നതോടെ മണിയെ കൊലപ്പെടുത്തിയതാണെന്ന ആരോപണം ശക്തമാക്കി സഹോദരനും മറ്റും രംഗത്ത് വന്നു. ഇതത്തേുടര്‍ന്നാണ് മണിയുടെ സുഹൃത്തുക്കളെ നുണപരിശോധനക്ക് വിധേയരാക്കാനും തുടരന്വേഷണത്തിനും പൊലീസ് തീരുമാനിച്ചത്.
നുണപരിശോധനക്ക് സമ്മതമാണെന്ന് മണിയുടെ സുഹൃത്തുക്കള്‍ പൊലീസിനെ അറിയിക്കുകയും ചാലക്കുടി മജിസ്ട്രേറ്റ് കോടതിയില്‍ ഇതിനുള്ള അപേക്ഷ പൊലീസ് നല്‍കുകയും ചെയ്തെങ്കിലും പിന്നീട് കാര്യങ്ങള്‍ നിശ്ചലമായി. കീടനാശിനിയാണ് മരണ കാരണമായതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വന്നതോടെയാണ് മണിയുടെ സഹോദരന്‍ ആര്‍.എല്‍.വി. രാമകൃഷ്ണന്‍ അന്വേഷണം സി.ബി.ഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കണ്ടത്. എന്നാല്‍, എങ്ങനെ കീടനാശിനി അകത്തുചെന്നുവെന്ന് അന്വേഷിക്കണമെന്ന ആവശ്യം അന്വേഷണസംഘം അവഗണിക്കുകയായിരുന്നു.
ഇതിനിടെ, മണിയുടെ സഹോദരന്‍ മനുഷ്യാവകാശ കമീഷന് നല്‍കിയ പരാതിയില്‍ പറഞ്ഞ ആരോപണങ്ങളോട് മറുപടിയില്ലാതെ സി.ബി.ഐക്ക് വിടാനുള്ള നടപടിയിലാണെന്ന ഒറ്റവരി വിശദീകരണം പൊലീസ് നല്‍കിയത് കമീഷന്‍ തള്ളിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.