മൈക്രോ ഫിനാൻസ്: എസ്.എൻ.ഡി.പി നേതൃത്വത്തിനെതിരെ കേസെടുക്കാനാവില്ല -തുഷാർ വെള്ളാപ്പള്ളി

കോട്ടയം: മൈക്രോ ഫിനാൻസ് തട്ടിപ്പുമായി ബന്ധപ്പെട്ട് എസ്.എൻ.ഡി.പി യോഗം നേതൃത്വത്തിനെതിരെ കേസെടുക്കാനാവില്ലെന്ന് വൈസ് പ്രസിഡന്‍റ് തുഷാർ വെള്ളാപ്പള്ളി. മൈക്രോ ഫിനാൻസുമായി ബന്ധപ്പെട്ടുള്ള പണം എസ്.എൻ.ഡി.പി യോഗത്തിന്‍റെ അക്കൗണ്ട് വഴിയല്ല കൈകാര്യം ചെയ്യുന്നത്. ബാങ്കുകളിൽ നിന്ന് ചെക്കായി ഒാരോ കുടുംബ യൂനിറ്റുകളിലേക്കാണ് പണം പോകുന്നത്. ഇത് സംബന്ധിച്ചുള്ള തെളിവുകൾ ആവശ്യപ്പെട്ടാൽ വിജിലന്‍സിന് കൈമാറും. യോഗം ജനറൽ സെക്രട്ടറിക്കോ നേതാക്കൾക്കോ എതിരെ കേസെടുക്കാൻ തെളിവില്ലെന്നും തുഷാർ വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.