തിരുവനന്തപുരം: മന്ത്രിസഭാ തീരുമാനങ്ങള്‍ വെളിപ്പെടുത്തണമെന്ന വിവരാവകാശ കമീഷന്‍ നിലപാടിനെതിരെ സര്‍ക്കാര്‍. കമീഷന്‍ ഉത്തരവിനെതിരെ ഹൈകോടതിയെ സമീപിക്കാന്‍ കഴിഞ്ഞദിവസം ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. മന്ത്രിസഭാ തീരുമാനങ്ങള്‍ വിവരാവകാശ പരിധിയില്‍ വരില്ളെന്നാണ് സര്‍ക്കാര്‍ നിലപാട്. ഇക്കാര്യം ചീഫ് സെക്രട്ടറി വിവരാവകാശ കമീഷനെയും അറിയിച്ചിട്ടുണ്ട്. മന്ത്രിസഭാ തീരുമാനം സംബന്ധിച്ച വിവരങ്ങള്‍ പത്ത് ദിവസത്തിനകം ആവശ്യപ്പെടുന്നവര്‍ക്ക് നല്‍കണമെന്നായിരുന്നു മുഖ്യവിവരാവകാശ കമീഷണര്‍ വില്‍സന്‍ എം. പോള്‍ ഉത്തരവിട്ടത്.
അപേക്ഷ നിരസിച്ചെന്ന പരാതി വന്നാല്‍ നിയമനടപടി കൈക്കൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. മന്ത്രിസഭാ തീരുമാനത്തോടെ സര്‍ക്കാറും കമീഷനും ഏറ്റുമുട്ടലിന്‍െറ പാതയിലേക്ക് നീങ്ങുകയാണ്. കഴിഞ്ഞ സര്‍ക്കാറിന്‍െറ അവസാന മൂന്ന് മാസത്തെ മന്ത്രിസഭായോഗങ്ങളുടെ വിശദാംശം ആവശ്യപ്പെട്ട് അഡ്വ. ഡി.ബി. ബിനുവാണ് അപേക്ഷ നല്‍കിയിരുന്നത്. എന്നാല്‍ വിവരാവകാശപരിധിയില്‍ വരാത്തതിനാല്‍ മന്ത്രിസഭാ തീരുമാനം നല്‍കാനാവില്ളെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. തുടര്‍ന്ന് അദ്ദേഹം വിവരാവകാശ കമീഷനെ സമീപിക്കുകയും പത്ത് ദിവസത്തിനകം വിവരങ്ങള്‍ നല്‍കാന്‍ ഉത്തരവിടുകയും ചെയ്തു. എന്നാല്‍ ഈ കാലാവധി കഴിഞ്ഞിട്ടും സര്‍ക്കാര്‍ വിവരങ്ങള്‍ നല്‍കാന്‍ തയാറായില്ല. ഇടതുപക്ഷവും ആരോപണം ഉന്നയിച്ചിരുന്നു. പുതിയ സര്‍ക്കാറിന്‍െറ തീരുമാനങ്ങളും വെളിപ്പെടുത്തേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കാനാണ് ഹൈകോടതിയെ സമീപിക്കാനുള്ള തീരുമാനമെന്ന ആക്ഷേപവും ഉയര്‍ന്നു.
പരാതി ലഭിച്ചാല്‍ നടപടി -വിന്‍സന്‍ എം. പോള്‍
തിരുവനന്തപുരം: മന്ത്രിസഭായോഗ തീരുമാനങ്ങള്‍ ആരായുന്നവര്‍ക്ക് മറുപടി നല്‍കണമെന്ന നിലപാടിലുറച്ച് മുഖ്യവിവരാവകാശ കമീഷണര്‍ വിന്‍സന്‍ എം. പോള്‍. ഇതുമായി ബന്ധപ്പെട്ട അപേക്ഷ നിരസിച്ചെന്ന് പരാതി ലഭിച്ചാല്‍ നടപടി കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. വിവരാവകാശനിയമപ്രകാരം മന്ത്രിസഭാ തീരുമാനങ്ങള്‍ സംബന്ധിച്ച കാര്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ നിയമപ്രകാരം സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. തീരുമാനങ്ങള്‍ സര്‍ക്കാര്‍ സൈറ്റിലും ഗസറ്റിലും പ്രസിദ്ധീകരിക്കണമെന്ന് നിയമം അനുശാസിക്കുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി സര്‍ക്കാറിന് കത്ത് നല്‍കിയിട്ടുണ്ട്.
പക്ഷേ, ഇപ്പോഴും മറുപടി ലഭ്യമാകുന്നില്ളെന്ന ആക്ഷേപം നിലനില്‍ക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ആരെങ്കിലും അപ്പീല്‍ നല്‍കിയാലേ തനിക്ക് ഇടപെടാനാകൂ. പരാതി ലഭിക്കുന്നപക്ഷം ബന്ധപ്പെട്ടവര്‍ക്കെതിരെ കര്‍ശന നടപടി കൈക്കൊള്ളുമെന്നും വിന്‍സന്‍ എം. പോള്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.