മയക്കുമരുന്ന് ഉപഭോഗം വര്‍ധിച്ചെന്ന് എക്സൈസ് മന്ത്രി

തിരുവനന്തപുരം: മദ്യ നിരോധം നടപ്പിലാക്കിയതോടെ സംസ്ഥാനത്ത് മയക്കുമരുന്ന് ഉപഭോഗത്തില്‍ വന്‍ വര്‍ധനയുണ്ടായതായി എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍. 2014-15 കാലത്ത് മാത്രം 614 കിലോ കഞ്ചാവ് പിടികൂടി. ഇതുമായി ബന്ധപ്പെട്ട് 1704 കേസുകള്‍ രജിസ്റ്റര്‍ ചെയ്തുവെന്നും മന്ത്രി നിയമസഭയിൽ രേഖാമൂലം അറിയിച്ചു.

മയക്കുമരുന്ന് ഉപഭോഗത്തിന് പുറമെ ബിയര്‍ വില്‍പനയും വന്‍തോതില്‍ വര്‍ധിച്ചിട്ടുണ്ട്. ബിവറേജസ് ഔട്ട്ലെറ്റുകളിലൂടെയുള്ള ബിയര്‍ വില്‍പന 61 ശതമാനമായി ഉയർന്നതായും ടി.പി രാമൃഷ്ണന്‍ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.