മലപ്പുറം: കൃത്യമായി തെളിവ് ഹാജരാക്കി മൈക്രോ ഫിനാന്‍സ് കേസ് നിയമപരമായി നേരിടുമെന്ന് ബി.ഡി.ജെ.എസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. ബി.ഡി.ജെ.എസ് ജില്ലാ ഭാരവാഹി യോഗത്തില്‍ പങ്കെടുക്കാനത്തെിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. കോടതിയില്‍നിന്ന് നീതി ലഭിക്കുമെന്ന് ഉറപ്പുണ്ട്. പരാതി ലഭിച്ചാല്‍ എഫ്.ഐ.ആര്‍ ഇടുന്നത് സാധാരണ നടപടി മാത്രമാണ്. രാഷ്ട്രീയ പ്രേരിതമടക്കം നിരവധി കാരണങ്ങള്‍ പരാതിക്ക് പിന്നിലുണ്ട്. എല്ലാം ഇപ്പോള്‍ പറയാന്‍ കഴിയില്ല. യോഗത്തില്‍നിന്ന് പുറത്തുപോയവരെ കൂട്ടുപിടിച്ച് ചിലര്‍ സംഘടനയെ മോശമാക്കി ചിത്രീകരിക്കുകയാണ്. വി.എസ്. അച്യുതാനന്ദന്‍ വെള്ളാപ്പള്ളി നടേശന്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍ വി.എസ് അല്ല യോഗം ജനറല്‍ സെക്രട്ടറിപദം നല്‍കിയതെന്നായിരുന്നു പ്രതികരണം.
ക.പി.സി.സി പ്രസിഡന്‍റിന് ഇക്കാര്യത്തില്‍ അഭിപ്രായം പറയാന്‍ യോഗ്യതയില്ളെന്നും ശിപാര്‍ശക്കത്ത് എന്നതിനപ്പുറത്തേക്ക് മറ്റ് ബന്ധങ്ങളൊന്നും വെള്ളാപ്പള്ളി നടേശന് ബാങ്കുമായില്ളെന്നും 39 യൂനിയനുകളിലേക്ക് നല്‍കിയ ചെക്കും നമ്പറുമടക്കം തെളിവ് നല്‍കാന്‍ തയാറാണെന്നും തുഷാര്‍ വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.