കഴക്കൂട്ടം: കാലാകാരന്മാര്‍ വര്‍ഗീയതക്കെതിരെ ചിന്തിക്കാന്‍ തയാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കഴക്കൂട്ടം ചന്തവിളയിലെ കിന്‍ഫ്ര അപ്പാരല്‍ പാര്‍ക്കിലെ മാജിക് പ്ളാനറ്റില്‍ മോം(മാജിക് ഓഫ് മദര്‍ഹുഡ്) പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമീപകാലത്ത് ചില കലാകാരന്മാര്‍ സ്വന്തം നേട്ടത്തിന് തീവ്രവര്‍ഗീയ പ്രസ്ഥാനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. ഇത് ആപല്‍കരമാണ്. ജനങ്ങള്‍ക്കൊപ്പംനിന്ന് കലാകാരന്മാര്‍ ഉയര്‍ന്നനിലയില്‍ ചിന്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കുഞ്ഞിന്‍െറ ഗര്‍ഭകാലത്തെ 270 ദിവസവും ജനിച്ച് പിന്നിടുന്ന രണ്ട് വര്‍ഷക്കാലത്തെ വളര്‍ച്ചയും വ്യക്തി ജീവിതത്തിലുണ്ടാക്കുന്ന സ്വാധീനത്തെക്കുറിച്ച് വ്യക്തമാക്കുന്ന മാജിക് ചലച്ചിത്രനടി മഞ്ജുവാര്യരും, മജീഷ്യന്‍ ഗോപിനഥ് മുതുകാടും ചേര്‍ന്നവതരിപ്പിച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മോം മാജിക് ഷോ ഉദ്ഘാടനം ചെയ്തു. അടൂര്‍ ഗോപലാകൃഷണന്‍ അധ്യക്ഷത വഹിച്ചു. യുനിസെഫ് ചീഫ് ജോബ് സക്കറിയ, ഐ.എം.എ പ്രസിഡന്‍റ് ജയകൃഷ്ണന്‍, കിന്‍ഫ്ര ഡയറക്ടര്‍ കെ. സുധാകരന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.