മലപ്പുറത്ത് 10 പേര്‍ക്കുകൂടി കോളറയെന്ന് സംശയം

മലപ്പുറം/പാലക്കാട്: കുടുംബത്തിലെ ആറ് പേര്‍ക്കടക്കം മലപ്പുറം ജില്ലയില്‍ 10 പേര്‍ക്കുകൂടി കോളറയെന്ന് സംശയം. ശനിയാഴ്ച കുറ്റിപ്പുറത്തുനിന്ന് ഒരാള്‍കൂടി ചികിത്സ തേടി. ഇതോടെ ജില്ലയിലെ കോളറ കേസുകളുടെ എണ്ണം 14 ആയി.

വയറിളക്കം മൂലം മൂന്ന് മരണം സംഭവിച്ച പാലക്കാട് ചിറ്റൂര്‍ താലൂക്കിലെ പട്ടഞ്ചേരി മേഖലയില്‍ കോളറ സ്ഥിരീകരിച്ചു. സാധാരണ വയറിളക്കത്തിന്‍േറതല്ലാത്ത ലക്ഷണങ്ങള്‍ കണ്ടതിനെതുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോളറ സ്ഥിരീകരിച്ചത്.

കുറ്റിപ്പുറത്തെ ഹോട്ടലില്‍നിന്ന് കഴിഞ്ഞദിവസം ഭക്ഷണം കഴിച്ച നാലുപേര്‍ തൃശൂര്‍ അമല ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതില്‍ ഒരാളുടെ രോഗം സ്ഥിരീകരിച്ചു. തവനൂരില്‍നിന്ന് രണ്ടുപേരും കഴിഞ്ഞദിവസം അമല ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. ഇതിന് പുറമെ ഒരാള്‍ കോഴിക്കോട് മിംസ് ആശുപത്രിയില്‍ ചികിത്സതേടി.

താനാളൂരില്‍നിന്ന് കോളറ സംശയിച്ച് കഴിഞ്ഞദിവസം ആശുപത്രിയില്‍ ചികിത്സയിലായിരുന്നയാള്‍ ഡിസ്ചാര്‍ജായിട്ടുണ്ട്. ഒരുമിച്ചുള്ള യാത്രക്കിടെ ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ച തിരൂര്‍ വെട്ടത്തെ ഒരു കുടുംബത്തിലെ ആറു പേര്‍ക്കും കോളറയെന്ന് സംശയമുണ്ട്. ഇതില്‍ ഒരാള്‍ കോഴിക്കോട് മെഡിക്കല്‍ കോളജാശുപത്രിയിലും ഒരാള്‍ തിരൂര്‍ ജില്ലാ ആശുപത്രിയിലും ചികിത്സയിലാണ്. നാലുപേര്‍ ചികിത്സക്കുശേഷം വീട്ടിലേക്ക് മടങ്ങി.
പാലക്കാട് പട്ടഞ്ചേരിയില്‍ മലത്തിന്‍െറ രണ്ട് സാമ്പിളുകള്‍ പരിശോധന നടത്തിയതില്‍ ഒരു ഫലം പോസിറ്റീവായിരുന്നെന്ന് ജില്ലാ ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.