കുറ്റിപ്പുറം: കോളറ ബാധ കണ്ടത്തെിയ കുറ്റിപ്പുറത്ത് രണ്ട് ഹോട്ടലുകള്‍ അടച്ചുപൂട്ടാന്‍ ജില്ലാ കലക്ടറുടെ ഉത്തരവ്. വണ്‍വേ റോഡിലെ ഹോട്ടല്‍ വൃന്ദാവന്‍, ബസ്സ്റ്റാന്‍ഡിന് സമീപത്തെ അന്നപൂര്‍ണ എന്നിവ പൂട്ടാനാണ് ഡി.എം.ഒയുടെ റിപ്പോര്‍ട്ട് പ്രകാരം ജില്ലാ കലക്ടര്‍ എസ്. വെങ്കടേസപതി ഉത്തരവിട്ടത്. കോളറ, അതിസാരം എന്നിവ പിടിപെട്ടവരില്‍ ഭൂരിഭാഗവും ഈ ഹോട്ടലുകളില്‍നിന്ന് ഭക്ഷണം കഴിച്ചതായി കണ്ടത്തെിയതിനെ തുടര്‍ന്നാണിത്. രണ്ട് ഹോട്ടലുകളും ഒരാളുടേതാണ്. കുറ്റിപ്പുറത്തെ എല്ലാ ഹോട്ടലുകളും പഞ്ചായത്തിന്‍െറ ബങ്കുകളും നാലുദിവസത്തേക്ക് അടച്ചിടാനും തീരുമാനിച്ചു. അതിസാരം ബാധിച്ച 11 പേരില്‍ ഒമ്പതുപേര്‍ ഈ ഹോട്ടലുകളില്‍നിന്ന് ഭക്ഷണം കഴിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. വയറിളക്കത്തെ തുടര്‍ന്ന് കഴിഞ്ഞദിവസം കുറ്റിപ്പുറം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട നാലുപേരില്‍ രണ്ടുപേരും ഇവിടെനിന്ന് ഭക്ഷണം കഴിച്ചവരാണ്. കൂടാതെ ചങ്ങരംകുളം, കുറ്റിപ്പുറം, തിരൂര്‍ മേഖലകളിലെ വയറിളക്കവും ഛര്‍ദ്ദിയും ബാധിച്ചവര്‍ക്കിടയില്‍ നടത്തിയ അന്വേഷണത്തിലും പലരും ഈ ഹോട്ടലുകളില്‍നിന്ന് ഭക്ഷണം കഴിച്ചതായി സ്ഥിരീകരിച്ചു.
കഴിഞ്ഞദിവസം ഡി.എം.ഒയുടെ നേതൃത്വത്തില്‍ ഈ ഹോട്ടലുകളിലുള്‍പ്പെടെ പരിശോധന നടത്തുകയും വെള്ളം പരിശോധനക്ക് ശേഖരിക്കുകയും ചെയ്തിരുന്നു. ഈ ഹോട്ടലുകളില്‍ വൃത്തിഹീന സാഹചര്യമാണുള്ളതെന്ന് കണ്ടത്തെിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.