കശ്മീര്‍: ഫേസ്ബുക് കൂട്ടായ്മയുടെ പരിപാടിക്കിടെ സംഘര്‍ഷാവസ്ഥ; 15 പേരെ കസ്റ്റഡിയിലെടുത്തു

കണ്ണൂര്‍: കശ്മീരികളുടെ സ്വയം നിര്‍ണയാവകാശത്തിന് ഐക്യം പ്രഖ്യാപിച്ച് ടൗണ്‍ സ്ക്വയറില്‍ സംഘടിപ്പിച്ച കൂട്ടായ്മക്കിടെ സംഘര്‍ഷാവസ്ഥ. കൂട്ടായ്മ നടത്തിയവരില്‍ 15 പേരെ ടൗണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ രാത്രി വൈകി ആള്‍ജാമ്യത്തില്‍ വിട്ടയച്ചു. ഒരു കൂട്ടം ചെറുപ്പക്കാരുടെ നേതൃത്വത്തില്‍ ഞായറാഴ്ച വൈകീട്ട് ടൗണ്‍സ്ക്വയറില്‍ നടന്ന ഫേസ്ബുക് കൂട്ടായ്മയെ എതിര്‍ത്ത് നാട്ടുകാരില്‍ ചിലര്‍ രംഗത്തത്തെിയതോടെ സംഘര്‍ഷാവസ്ഥ രൂപപ്പെടുകയായിരുന്നു. വിവരമറിഞ്ഞത്തെിയ ടൗണ്‍ പൊലീസാണ് കൂട്ടായ്മക്ക് നേതൃത്വം നല്‍കിയ പതിനഞ്ചോളം പേരെ കസ്റ്റഡിയിലെടുത്തത്.  കൂട്ടായ്മയില്‍ പങ്കെടുത്തവര്‍ പട്ടാളത്തെ കുറ്റപ്പെടുത്തിയെന്നാരാപിച്ചാണ് നാട്ടുകാരില്‍ ചിലര്‍ എതിര്‍പ്പുമായി രംഗത്തുവന്നത്. എന്നാല്‍, പട്ടാളത്തെ കുറ്റം പറയാനല്ല കശ്മീരികളുടെ സമാധാനജീവിതം മാത്രമാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും തുറന്ന ചര്‍ച്ചക്ക് തയാറാണെന്നും പരിപാടിക്ക് നേതൃത്വം നല്‍കിയവര്‍ അറിയിച്ചതായും വിവരമുണ്ട്. അതേസമയം, സംഭവം സംബന്ധിച്ച് ഒന്നും വെളിപ്പെടുത്താന്‍ ടൗണ്‍ പൊലീസ് തയാറായില്ല.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.