എം.കെ ദാമോദര​െൻറ നിയമനം: അടിയന്തരപ്രമേയത്തിന്​ നോട്ടീസ്​ നൽകാത്തത്​ പരിശോധിക്കും –സുധീരൻ

തിരുവനന്തപുരം: എം. കെ ദാമോദര​​െൻറ നിയമനവുമായി ബന്ധപ്പെട്ട്​ നിയമസഭയിൽ കോൺഗ്രസ്​ എം.എൽ.എമാർ അടിയന്തരപ്രമേയ നോട്ടീസ് നല്‍കാത്തകാര്യം പാര്‍ട്ടി പരിശോധിക്കുമെന്ന് വി.എം സുധീരന്‍. എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചുവെന്ന് അറിയില്ല. പ്രശ്നം കെ.പി.സി.സി പരിശോധിക്കുമെന്നും സുധീരന്‍ പറഞ്ഞു. സര്‍ക്കാറി​െൻറ കൂറ് ജനവിരുദ്ധ ശക്തികളോടാണ്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ എം.കെ ദാമോദരനിലൂടെ സാമൂഹ്യവിരുദ്ധ ശക്തികള്‍ക്ക് സംരക്ഷണം ലഭിക്കുന്ന അസാധാരണ സാഹചര്യമാണുളളതെന്നും സുധീരന്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.