തിരുവനന്തപുരം: എം.കെ. ദാമോദരനെതിരെ മുതിർന്ന സി.പി.എം നേതാവ് വി.എസ് അച്യുതാനന്ദൻ പരസ്യമായി രംഗത്ത്. അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്ന നിലയിലാണ് ദാമോദരൻ പെരുമാറുന്നതെന്ന് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി വി.എസ് പറഞ്ഞു.
മുഖ്യമന്ത്രിയുടെ നിയമോപദേശക പദവി ഏറ്റെടുക്കുന്നതിനെതിരെ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ നൽകിയ ഹരജിയിലാണ് നിലപാട് വ്യക്തമാക്കേണ്ടി വന്നത്. ഇതിന് അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്ന നിലയിലാണ് ദാമോദരന്‍റെ തനിക്കെതിരെയുള്ള പ്രതികരണം. ഇത് ജനങ്ങൾ പുച്ഛിച്ചു തള്ളുമെന്നും വി.എസ് പറഞ്ഞു.
സുശീല ആർ. ഭട്ട് നല്ല അഭിഭാഷകയായതുകൊണ്ടാണ് അവരെ അനുകൂലിച്ചുകൊണ്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകിയതെന്നും വി.എസ് പറഞ്ഞു. എന്നാൽ, ഭരണ പരിഷ്ക്കാര കമീഷൻ ചെയർമാൻ പദവിയെക്കുറിച്ചുള്ള ചോദ്യങ്ങളോട് വി.എസ് പ്രതികരിച്ചില്ല.
മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് ആകാതിരിക്കാന്‍ തനിക്കെതിരെ ഗൂഢാലോചന നടന്നുവെന്ന് എം.കെ ദാമോദരന്‍ ആരോപിച്ചിരുന്നു. ഇംഗ്ളീഷ് ദിനപ്പത്രത്തിന് നൽകിയ അഭിമുഖത്തിൽ ദാമോദരൻ വി.എസിനെതിരെ പരോക്ഷമായി വിമർശം ഉന്നയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.