ബാങ്കില്‍ അടയ്ക്കാന്‍ കൊണ്ടുവന്ന തുകയില്‍ കള്ളനോട്ട്

മഞ്ചേരി: കോഴിത്തീറ്റ വിതരണം നടത്തുന്ന കലക്ഷന്‍ ഏജന്‍റുമാര്‍ ബാങ്കിലടക്കാന്‍ കൊണ്ടുവന്ന തുകയില്‍ 6,000 രൂപയുടെ കള്ളനോട്ട്. മഞ്ചേരി പയ്യനാട്ടും വണ്ടൂരിലുമുള്ള രണ്ടുപേര്‍ കൊണ്ടുവന്ന 31 ആയിരം രൂപ നോട്ടുകളില്‍ ആറെണ്ണമാണ് വ്യാജനാണെന്ന് കണ്ടത്തെിയത്. കോഴിഫാമുകാരില്‍നിന്ന് 4.53 ലക്ഷം രൂപയാണ് ഇവര്‍ സ്വരൂപിച്ചത്. രണ്ടുലക്ഷം, 1.6 ലക്ഷം, 40000, 53000 എന്നീ പ്രകാരം വണ്ടൂര്‍, എടവണ്ണ എന്നിവിടങ്ങളിലെ നാലുപേരില്‍ നിന്നായിരുന്നു ഇത്.

കള്ളനോട്ട് കണ്ടത്തെിയതില്‍ തങ്ങള്‍ക്ക് പങ്കില്ളെന്നും സ്വരൂപിച്ച പണം ബാങ്കില്‍ അടക്കാനത്തെുകയായിരുന്നെന്നും കലക്ഷന്‍ ഏജന്‍റുമാര്‍ പൊലീസിനോട് പറഞ്ഞു. തുടര്‍ന്ന്, ഇവര്‍ക്ക് പണം നല്‍കിയ നാലുപേരെ കണ്ടത്തെി പൊലീസ് വിശദാംശങ്ങളെടുത്തു. ഇതിലൊരാള്‍ സ്വര്‍ണാഭരണങ്ങള്‍ ബാങ്കില്‍ നല്‍കി വാങ്ങിയ 2.13 ലക്ഷത്തില്‍നിന്നാണ് രണ്ടുലക്ഷം നല്‍കിയത്. മറ്റൊരാള്‍ എ.ടി.എം വഴി പിന്‍വലിച്ച പണത്തില്‍ നിന്നാണെന്നാണ് അറിയിച്ചത്.

ബാക്കിയുള്ളവരില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ച പൊലീസ് ബാങ്ക് മാനേജര്‍മാരില്‍നിന്നും മൊഴിയെടുത്തു. കേസില്‍ ആരെയും പ്രതിചേര്‍ത്തിട്ടില്ളെങ്കിലും കള്ളനോട്ട് ബാങ്കിലത്തെിച്ച രണ്ടുപേരെ കസ്റ്റഡിയിലെടുത്തു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.