ഫയല്‍ നിരുത്തരവാദപരമായി കൈകാര്യം ചെയ്താല്‍ നടപടി –വിവരാവകാശ കമീഷണര്‍

പാലക്കാട്: ഫയലുകള്‍ നിരുത്തരവാദപരമായി കൈകാര്യം ചെയ്താല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് സംസ്ഥാന വിവരാവകാശ കമീഷണര്‍ വിന്‍സെന്‍റ് എം. പോള്‍. ഉദ്യോഗസ്ഥര്‍ തങ്ങള്‍ക്ക് ലഭിക്കുന്ന വിവരാവകാശ ഫയലുകള്‍ ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്യണം. ചോദ്യവുമായി ബന്ധമില്ലാത്ത മറുപടി നല്‍കുന്നതും ഫയലുകള്‍ കാണാനില്ളെന്ന് പറഞ്ഞ് മറുപടി നല്‍കുന്നതും അനുവദിക്കില്ല. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാവും. പാലക്കാട് നഗരസഭയും ദേശീയ ജനകീയ കാമ്പയിനും (എന്‍.സി.പി.ആര്‍.ഐ) ചേര്‍ന്ന് സംഘടിപ്പിച്ച ജില്ലാതല വിവരാവകാശ ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 15,000ലധികം അപ്പീല്‍ പരാതികള്‍ കമീഷന് ലഭിച്ചിട്ടുണ്ട്. ഭാവിയില്‍ കമീഷന് മുമ്പാകെ പരാതികള്‍ ലഭിക്കാത്ത സാഹചര്യം സൃഷ്ടിക്കാനാണ് ശ്രമം.

അഴിമതി രഹിത കേരളം സൃഷ്ടിക്കാന്‍ വിവരാവകാശ നിയമം സാര്‍വത്രികമായി ഉപയോഗിക്കേണ്ടതുണ്ട്. വിവരാവകാശ പ്രവര്‍ത്തകരെ പൊതുശല്യക്കാരായി കണക്കാക്കുന്ന രീതി കമീഷനില്ല. പൊതുതാല്‍പര്യത്തിനായി എല്ലാവരും വിവരാവകാശ നിയമത്തെ ഉപയോഗപ്പെടുത്തുന്ന അവസ്ഥ ഉണ്ടായാല്‍ മാത്രമേ നിയമത്തിന്‍െറ അന്തസത്ത സംരക്ഷിക്കപ്പെടുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.