തൃപ്പൂണിത്തുറ: ഹില്‍പാലസ് മ്യൂസിയത്തില്‍ യുവാവിനൊപ്പം എത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി 4000രൂപ തട്ടിയ കേസില്‍ പ്രതികളായ രണ്ട് പൊലീസുകാര്‍ തൃപ്പൂണിത്തുറ പൊലീസിന്‍െറ പിടിയിലായതായി സൂചന. ഹില്‍പാലസ് എ.ആര്‍ ക്യാമ്പില്‍നിന്ന് ഡെപ്യൂട്ടേഷനില്‍ ഹില്‍പാലസ് മ്യൂസിയത്തില്‍ ജോലി നോക്കിയിരുന്ന ആരക്കുന്നം എടക്കാട്ടുവയല്‍ മുക്കാലക്കല്‍ അനീഷ് വിശ്വനാഥന്‍, ചേര്‍ത്തല പട്ടണക്കാട് തൈച്ചിറയില്‍ രാജേഷ് എന്നിവരാണ് കേസിലെ പ്രതികള്‍. ഒളിവില്‍പോയ പ്രതികള്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ സെഷന്‍സ് കോടിതിയും ഹൈകോടതിയും തള്ളിയിരുന്നു.
പെണ്‍കുട്ടിയുടെ പിതാവ് ഡി.സി.പിക്ക് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്. 17കാരിയായ പെണ്‍കുട്ടി 19കാരനായ കാമുകനൊപ്പമാണ് മ്യൂസിയത്തിലത്തെിയത്. ഇവരുടെ ദൃശ്യം സി.സി ടി.വി കാമറയില്‍ കണ്ടെന്ന് പറഞ്ഞാണ് ഭീഷണിപ്പെടുത്തിയത്. പൊലീസുകാര്‍ക്ക് നല്‍കാന്‍ എ.ടി.എമ്മില്‍നിന്ന് തുക പിന്‍വലിച്ചപ്പോള്‍ പെണ്‍കുട്ടിയുടെ പിതാവിന്‍െറ മൊബൈലില്‍ എസ്.എം.എസ് ലഭിച്ചിരുന്നു.
സംഭവത്തെ തുടര്‍ന്ന് ഭയന്ന പെണ്‍കുട്ടി വീട്ടില്‍ പോകാതെ തറവാട്ടുവീടുള്ള ഇടുക്കിയിലേക്ക് പോവുകയായിരുന്നു. പിതാവ് ചോറ്റാനിക്കര പൊലീസില്‍ മകളെ കാണാനില്ളെന്ന് പരാതി നല്‍കിയെങ്കിലും കേസെടുത്തില്ളെന്ന് പറയുന്നു. തുടര്‍ന്നാണ് ഡി.സി.പിക്ക് പരാതി നല്‍കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.