കുമളി: കേന്ദ്രവനം-പരിസ്ഥിതി വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ പെരിയാര്‍ കടുവാ സങ്കേതത്തില്‍ സന്ദര്‍ശനം നടത്തി. കേന്ദ്രത്തിലെ പ്രോജക്ട് എലിഫന്‍റ് ഡയറക്ടറും വനംവകുപ്പ് ഐ.ജിയുമായ രാജീവാണ് തേക്കടി സന്ദര്‍ശിച്ചത്.
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്തിയതോടെ വന്യജീവി സങ്കേതത്തിനുണ്ടായ നാശനഷ്ടം വിലയിരുത്താന്‍ കൂടിയായിരുന്നു സന്ദര്‍ശനം. തിരുവനന്തപുരത്ത് സംസ്ഥാനത്തെ ഉയര്‍ന്ന വനംവകുപ്പ് ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചക്കും ചര്‍ച്ചക്കും ശേഷമാണ് ഐ.ജി തേക്കടിയിലത്തെിയത്. അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും പത്തടികൂടി ഉയര്‍ത്തി 152 അടിയാക്കണമെന്ന തമിഴ്നാടിന്‍െറ ആവശ്യം ബലപ്പെടുന്നതിനിടെയാണ് ഐ.ജിയുടെ സന്ദര്‍ശനം. ജലനിരപ്പ് 136ല്‍നിന്ന് 142 അടിയാക്കി ഉയര്‍ത്തിയതോടെ ജലത്തിനടിയിലായ തടാകത്തിന് നടുവിലെ ചെറിയ തുരുത്തുകളും തീരങ്ങളും വന്യജീവികളുടെ ആവാസവ്യവസ്ഥക്കുതന്നെ പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരുന്നു. വീണ്ടും ജലനിരപ്പ് ഉയര്‍ത്താന്‍ സാഹചര്യം ഉണ്ടായാല്‍ ഏക്കര്‍കണക്കിന് വനഭൂമിയാകും വെള്ളത്തിനടിയിലാകുക.
മുല്ലപ്പെരിയാറിനൊപ്പം കടുവാ സങ്കേതത്തിനുള്ളിലെ വാഹനങ്ങളുടെ ശബ്ദ അന്തരീക്ഷ മലിനീകരണവും മറ്റു പ്രശ്നങ്ങളും തിരുവനന്തപുരത്തെ ഉന്നതതല യോഗത്തില്‍ ചര്‍ച്ച ചെയ്തതായാണ് വിവരം. തേക്കടി ലേക് പാലസിന് സമീപത്തെ ഐ.ബിയില്‍ താമസിച്ചശേഷം ഐ.ജി കൊച്ചിക്ക് തിരികെ പോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.