തന്‍െറ രോമത്തെ തൊടില്ലെന്ന് വെള്ളാപ്പള്ളി

ഹരിപ്പാട്: തനിക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ത്തുന്നവര്‍ എന്‍െറ രോമത്തെ തൊടില്ളെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മൈക്രോ ഫിനാന്‍സ് പദ്ധതി ആരംഭിച്ചത് സമുദായാംഗങ്ങള്‍ക്കിടയിലെ ദാരിദ്ര്യ നിര്‍മാര്‍ജനം ലക്ഷ്യമിട്ടാണെന്നും ഇത് 100 ശതമാനം വിജയിച്ചെന്നും അദ്ദേഹം പറഞ്ഞു. എസ്.എന്‍.ഡി.പി യോഗം ചേപ്പാട് യൂനിയന്‍െറ നേതൃത്വത്തില്‍ നടന്ന ഗുരുസ്തവം രചനാ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യോഗത്തെയും ഗുരുദേവനെയും തള്ളിപ്പറഞ്ഞവര്‍ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കുവേണ്ടി ഗുരുദേവ ആദര്‍ശങ്ങളെ ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിക്കുകയാണ്. വിമര്‍ശങ്ങള്‍ പ്രവര്‍ത്തിക്കാനുള്ള ഊര്‍ജം നല്‍കുന്നുവെന്നും കേസുകളെ ഭയപ്പെടുന്നില്ളെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.