പ്രസംഗം ആക്രമണ ആഹ്വാനം – ലീഗ്

കോഴിക്കോട്: കോടിയേരി ബാലകൃഷ്ണന്‍ പയ്യന്നൂരില്‍ നടത്തിയ പ്രസംഗം ആക്രമണത്തിനുള്ള ആഹ്വാനമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്. പയ്യന്നൂരിലെ കൊലപാതകത്തെ അപലപിക്കുന്നതിനുപകരം അക്രമവും സംഘര്‍ഷവും ആളിക്കത്തിക്കുംവിധം  പരസ്യ ആഹ്വാനം നടത്തിയത് ന്യായീകരിക്കാനാവില്ല. ഭരണകക്ഷിയുടെ പ്രമുഖ നേതാവില്‍നിന്നാണ് ഇത്തരം ആക്രമണാഹ്വാനം എന്നത് വിഷയത്തിന്‍െറ ഗൗരവം വര്‍ധിപ്പിക്കുന്നു. സംസ്ഥാനത്ത് സമാധാനം പുലരണം എന്ന് ആത്മാര്‍ഥമായ നിലപാടാണ് സര്‍ക്കാറിനും ഭരണകക്ഷിക്കും ഉള്ളതെങ്കില്‍ പ്രസംഗം പിന്‍വലിക്കണമെന്നും അദ്ദേഹം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.