കോഴിക്കോട്: ഏക സിവില്‍കോഡ് ഇന്ത്യന്‍ ഭരണഘടന പൗരന്മാര്‍ക്ക് അനുവദിച്ച മൗലികാവകാശങ്ങളുടെ നിഷേധമാണെന്ന് സമസ്ത കേരള ജംഇയ്യതുല്‍ ഉലമാ മുശാവറ യോഗം അഭിപ്രായപ്പെട്ടു. ഏക സിവില്‍കോഡ് കൊണ്ടുവരാനുള്ള നീക്കത്തില്‍നിന്ന് ബന്ധപ്പെട്ടവര്‍ പിന്തിരിയണം.
തീവ്രവാദ-വിധ്വംസക പ്രവര്‍ത്തനങ്ങള്‍ ഇസ്ലാം ഒരിക്കലും അംഗീകരിക്കുന്നില്ല. അത്തരക്കാരുമായി മുസ്ലിം സമൂഹം ഒരു ബന്ധവും പുലര്‍ത്തരുത്. ഐ.എസ് തീവ്രവാദവുമായി ബന്ധപ്പെട്ട് മുസ്ലിം സമുദായത്തെ സംശയത്തിന്‍െറ നിഴലില്‍ നിര്‍ത്തിയുള്ള വേട്ട അവസാനിപ്പിക്കണമെന്നും യോഗമാവശ്യപ്പെട്ടു.
പ്രസിഡന്‍റ് എ.പി. മുഹമ്മദ് മുസ്ലിയാര്‍ കുമരംപുത്തൂര്‍ അധ്യക്ഷത വഹിച്ചു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ജന. സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ സ്വാഗതം പറഞ്ഞു. സെക്രട്ടറി കോട്ടുമല ടി.എം. ബാപ്പു മുസ്ലിയാര്‍, എം.ടി. അബ്ദുല്ല മുസ്ലിയാര്‍, മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പി.കെ.പി. അബ്ദുസ്സലാം മുസ്ലിയാര്‍, സി.കെ.എം. സ്വാദിഖ് മുസ്ലിയാര്‍, പി.പി. ഉമ്മര്‍ മുസ്ലിയാര്‍, കെ.ടി. ഹംസ മുസ്ലിയാര്‍, എം.എം. മുഹ്യിദ്ദീന്‍ മൗലവി, ചേലക്കാട് എ. മുഹമ്മദ് മുസ്ലിയാര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.