വടകര: മഹാശ്വേതാ ദേവി വിടവാങ്ങുമ്പോള്‍ ഒഞ്ചിയത്തിന് ഓര്‍ക്കാന്‍ ഒരുപാടുണ്ട്. 2012 മേയ് നാലിന് ടി.പി. ചന്ദ്രശേഖരന്‍ കൊലചെയ്യപ്പെടുമ്പോള്‍ കേരളത്തിലുണ്ടായിരുന്ന മഹാശ്വേതാ ദേവി മേയ് 12ന് ഒഞ്ചിയത്ത് ചന്ദ്രശേഖരന്‍െറ വീട്ടിലത്തെി.
അന്ന് ടി.പി കൊലപാതകത്തില്‍ നിശ്ശബ്ദത പാലിച്ച സാംസ്കാരിക നായകര്‍ക്കെതിരെ രൂക്ഷവിമര്‍ശവുമായാണവര്‍ രംഗത്തത്തെിയത്. ‘കേരളത്തിലെ സാംസ്കാരിക നായകര്‍ സ്വന്തം തടി നോക്കുകയാണ്. നേരിയ പോറല്‍പോലും ഏല്‍ക്കാതെ സുരക്ഷിതരായി കളിക്കുകയാണ്. മൗനത്തിന് ന്യായീകരണങ്ങളില്ല. നാളെ അവര്‍ക്കുനേരെയും ഇത് ആവര്‍ത്തിക്കപ്പെടും. ചന്ദ്രശേഖരന്‍േറത് സാധാരണ മരണമായിരുന്നില്ല, നിഷ്ഠുരമായ കൊലയായിരുന്നു. ചോരയൊലിച്ച് ആ ചെറുപ്പക്കാരന്‍ റോഡില്‍ കിടന്നു. എതിരാളികളെ ഇങ്ങനെ നേരിടുന്നതാണോ മാര്‍ക്സിസം-ലെനിനിസം’ എന്നായിരുന്നു അവരുടെ പ്രതികരണം.
തന്‍െറ ശാരീരികക്ഷീണം വകവെക്കാതെ ടി.പി വെട്ടേറ്റ് വീണ വള്ളിക്കാട്ടത്തെി ചോരപുരണ്ട ഒരുപിടി മണ്ണ് വാരിയെടുത്ത് കൈയില്‍ കരുതിയാണവര്‍ തിരിച്ചുപോയത്. തുടര്‍ന്ന്, തന്‍െറ നോവലായ ‘ഓപറേഷന്‍ ബഷായ് ടുഡു’ ടി.പിയുടെ ഓര്‍മകള്‍ക്ക് മുമ്പിലാണവര്‍ സമര്‍പ്പിച്ചത്. ഭരണകൂടത്തിന്‍െറ ഒത്താശയോടെ കൊലചെയ്യപ്പെട്ട ബഷായ് ടുഡു എന്ന വിമത പോരാളിയെക്കുറിച്ചുള്ള നോവലിലെ നായകന്‍ കര്‍ഷകനായിരുന്നു. തന്‍െറ ബഷായി ഒരിക്കലും മരിക്കില്ല, അതേപോലെ ടി.പിയുമെന്ന് അവര്‍ പറഞ്ഞു.
മഹാശ്വേതാ ദേവി വിടവാങ്ങുമ്പോള്‍ എല്ലാം നഷ്ടപ്പെട്ട വേളയില്‍ തനിക്ക് ലഭിച്ച കരുത്താണില്ലാതാകുന്നതെന്ന് ടി.പി. ചന്ദ്രശേഖരന്‍െറ ഭാര്യ കെ.കെ. രമ പറഞ്ഞു. നമ്മുടെ സാമൂഹിക ജീവിതം കൂടുതല്‍ സങ്കീര്‍ണമായ പുതിയ കാലത്ത് ഈ വിയോഗം നാടിന്‍െറ നന്മയും സമാധാനവും ആഗ്രഹിക്കുന്ന മാനവരാശിക്ക് തീരാനഷ്ടമാണെന്നും രമ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.