ഉപതെരഞ്ഞെടുപ്പില്‍ ഇടതിന് നേട്ടം

തിരുവനന്തപുരം: സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളിലെ 15 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് നേട്ടം. ഏഴ് സീറ്റില്‍ അവര്‍ക്ക് വിജയിക്കാനായപ്പോള്‍ യു.ഡി.എഫിന് അഞ്ച് സീറ്റാണ് ലഭിച്ചത്. ബി.ജെ.പിക്ക് മൂന്ന് സീറ്റ് ലഭിച്ചു. തിരുവനന്തപുരം കോര്‍പറേഷനിലെ പാപ്പനംകോട് ബി.ജെ.പിയും കാസര്‍കോട് ജില്ലാ പഞ്ചായത്തിലെ ഉദുമ യു.ഡി.എഫും നിലനിര്‍ത്തി. പാപ്പനംകോട്ട് ബി.ജെ.പിയുടെ ആശാനാഥ് ജി.എസ് 35 ഉം ഉദുമയില്‍ യു.ഡി.എഫിലെ ഷാനവാസ് പാദൂര്‍ 1,886 വോട്ടിന്‍െറയും ഭൂരിപക്ഷം  നേടി. ഈ വിജയത്തോടെ കാസര്‍കോട് ജില്ലാ പഞ്ചായത്ത് ഭരണം യു.ഡി.എഫിന് നിലനിര്‍ത്താനായി.

ഇടതുമുന്നണി നാലും യു.ഡി.എഫ് മൂന്നും ബി.ജെ.പി രണ്ടും സീറ്റുകള്‍ പിടിച്ചെടുത്തു. ഫലം പല തദ്ദേശസ്ഥാപനങ്ങളിലെയും ഭരണത്തെ സ്വാധീനിക്കും. വിജയിച്ച മറ്റ് സ്ഥാനാര്‍ഥികളും ഭൂരിപക്ഷവും പാര്‍ട്ടിയും: തിരുവനന്തപുരം തൊളിക്കോട് ഗ്രാമപഞ്ചായത്ത് തോട്ടുമുക്ക് സജിത- (151)-സി.പി.എം, വെട്ടൂര്‍ അക്കരവിള-ബി. റീന(134)-സി.പി.എം, ആലപ്പുഴ പാലമേല്‍ ആദിക്കാട്ടുകുളങ്ങര ടൗണ്‍ ഷൈലജ(137) -സി.പി.എം, ചേര്‍ത്തല മുനിസിപ്പാലിറ്റി-സിവില്‍ സ്റ്റേഷന്‍-ജ്യോതിഷ്(134) ബി.ജെ.പി, കോട്ടയം മാടപ്പളളി കണിച്ചുകുളം വാര്‍ഡ് നിധീഷ് തോമസ്(64) -കോണ്‍., മണര്‍കാട് പറമ്പുകര സിന്ധു(198) ബി.ജെ.പി, ഇടുക്കി കൊക്കയാര്‍ -മുളംകുന്ന് തോമസ് ലൂക്കോസ് തെക്കേല്‍ (235) എല്‍.ഡി.എഫ് സ്വതന്ത്രന്‍, എറണാകുളം തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയില്‍ ചക്കംകുളങ്ങര ശബരിഗിരീശന്‍ (94) യു.ഡി.എഫ് സ്വതന്ത്രന്‍, തൃശൂര്‍ ശ്രീനാരായണപുരം പത്താഴക്കാട് കെ.എ. ഹൈദ്രോസ് (98) കോണ്‍., പാലക്കാട് ഒറ്റപ്പാലം മുനിസിപ്പാലിറ്റി കണ്ണിയംപുറം വായനശാല കെ.കെ. രാമകൃഷ്ണന്‍ (385) സി.പി.എം, മലപ്പുറം ഊരകം ഒ.കെ.എം വാര്‍ഡ് റീന തിരുത്തി(114) യു.ഡി.എഫ് സ്വതന്ത്രന്‍, കോഴിക്കോട് ഓമശ്ശേരിയില്‍ ഓമശ്ശേരി ഈസ്റ്റ് ഭാസ്കരന്‍ മാസ്റ്റര്‍ (76) എല്‍.ഡി.എഫ് സ്വതന്ത്രന്‍, കണ്ണൂര്‍ കല്യാശ്ശേരിയില്‍ അഞ്ചാം പീടിക രമാ. ഡി (505) സി.പി.എം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.