മാധ്യമപ്രവര്‍ത്തകരുടെ അറസ്റ്റ്: എസ്‌.ഐക്ക് പറ്റിയ വീഴ്ച്ചയെന്ന് സി.ഐ

കോഴിക്കോട്: കോഴിക്കോട് മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ മാപ്പു പറഞ്ഞ് പൊലീസ്. പൊലീസിന് വീഴ്ച്ച പറ്റിയതായി കോഴിക്കോട് സിഐ പ്രമോദ് മാധ്യമങ്ങളോട് പറഞ്ഞു. മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാന്‍ എസ്‌.ഐക്ക് നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ സംഭവത്തില്‍ നിയമനടപടികളുമായി മുന്നോട്ട് പോകുമന്ന് അറസ്റ്റിലായ മാധ്യമപ്രവര്‍ത്തകർ അറിയിച്ചു. 

കോടതി പറഞ്ഞത് അനുസരിക്കുക മാത്രമാണ് പൊലീസ് ചെയ്തതെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി. പൊലീസ് ആരേയും തടഞ്ഞിട്ടില്ല. വിശദാംശങ്ങള്‍ പരിശോധിക്കുമെന്നും ഡി.ജി.പി വ്യക്തമാക്കി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.