മാധ്യമങ്ങൾക്ക്​ ​േനരെ അതിക്രമം: ജനാധിപത്യത്തോടുള്ള വെല്ലുവിളി -വീരേന്ദ്രകുമാര്‍

ന്യൂഡല്‍ഹി: മാധ്യമങ്ങള്‍ക്കു നേരെ തുടര്‍ച്ചയായി ഉണ്ടാവുന്ന അതിക്രമങ്ങള്‍ ജനങ്ങളോടും ജനാധിപത്യ വ്യവസ്ഥയോടുമുള്ള വെല്ലുവിളിയാണെന്ന് ജനതാദള്‍-യു സംസ്ഥാന പ്രസിഡന്‍റ് എം.പി. വീരേന്ദ്രകുമാര്‍ എം.പി. കോഴിക്കോട് ജില്ലാ കോടതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ നടന്ന പൊലീസ് അതിക്രമത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമ പ്രവര്‍ത്തകരെ അനാവശ്യമായി പൂട്ടിയിട്ട സംഭവം കേരളത്തില്‍ മുമ്പ് ഉണ്ടായിട്ടില്ല. ഒരു എസ്.ഐ മാത്രം വിചാരിച്ചാല്‍ നടക്കുന്ന സംഗതിയല്ല ഇത്. മാധ്യമങ്ങള്‍ക്കു നേരെയുള്ള അസഹിഷ്ണുതയും കൈയേറ്റവും ഓര്‍മിപ്പിക്കുന്നത് അടിയന്തരാവസ്ഥയുടെ ഇരുണ്ട കാലഘട്ടത്തെയാണ്. ഈ സംഭവത്തെക്കുറിച്ച് സമഗ്രാന്വേഷണം വേണമെന്ന് വീരേന്ദ്രകുമാര്‍ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.