കോട്ടയം: തനിക്കെതിരെ നോബിള്‍ മാത്യു വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്‍കിയ പരാതി നേരത്തേ കോട്ടയം വിജിലന്‍സ് കോടതി വിശദ പരിശോധനക്കുശേഷം അടിസ്ഥാനരഹിതമെന്ന് കണ്ടത്തെി തള്ളിക്കളഞ്ഞതാണെന്ന് മുന്‍ ധനമന്ത്രി കെ.എം. മാണി.
കോടതി തള്ളിയ പരാതിയുമായി വിജിലന്‍സ് ഡയറക്ടറെ സമീപിച്ചത് വാര്‍ത്ത സൃഷ്ടിക്കാനാണ്. കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരിക്കെ ആഗ്രഹിച്ച സ്ഥാനമാനങ്ങള്‍ ലഭിക്കാതെവന്നതിനത്തെുടര്‍ന്നാണ് നോബിള്‍ മാത്യു പാര്‍ട്ടിവിട്ടത്. ഇതാണ് അദ്ദേഹത്തിന്‍െറ പരാതിക്കുപിന്നില്‍.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോട്ടയം മണ്ഡലത്തില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥിയായി മത്സരിച്ച് കെട്ടിവെച്ച പണം കളഞ്ഞയാളാണ് പരാതിക്കാരന്‍. പുകമറ സൃഷ്ടിക്കുകയാണ് ഉദ്ദേശ്യം.
കോഴിക്കച്ചവടക്കാര്‍ക്കെതിരെ 64 കോടി രൂപ പിഴ ചുമത്തി നോട്ടീസ് നല്‍കിയത് വാണിജ്യ നികുതി വകുപ്പാണ്. ഒരു രൂപയുടെ അനുകൂല്യം പോലും സര്‍ക്കാര്‍ ആര്‍ക്കും നല്‍കിയിട്ടില്ല.
മാത്രമല്ല, കോടതി വിധികള്‍ക്കെതിരെ മേല്‍കോടതികളില്‍ സര്‍ക്കാര്‍ തുടര്‍ച്ചയായി നിലപാട് സ്വീകരിക്കുകയും ചെയ്തു. ഇക്കാര്യം മറച്ചുവെച്ചാണ് നട്ടാല്‍ കുരുക്കാത്ത ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. വ്യക്തിവൈരാഗ്യത്തിന്‍െറ അടിസ്ഥാനത്തില്‍ ഉന്നയിച്ച ആരോപണങ്ങളെ അവജ്ഞയോടെ തള്ളുന്നതായും പകല്‍പോലെ വ്യക്തമായ കാര്യങ്ങളെക്കുറിച്ച് നുണപറയുന്നത് ധാര്‍മികമല്ളെന്നും കെ.എം. മാണി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.