കേരളത്തിൽ ആഭ്യന്തര അടിയന്തരാവസ്ഥ -കെ.എം മാണി

കോട്ടയം: കേരളത്തില്‍ ഇപ്പോള്‍ നടക്കുന്നത് ആഭ്യന്തര അടിയന്തരാവസ്ഥയാണെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ കെ.എം.മാണി.

കഴിഞ്ഞദിവസം കോഴിക്കോട് മാധ്യമപ്രവർത്തകർക്കെതിരെ  നടന്ന സംഭവം ദൗര്‍ഭാഗ്യകരമായിപ്പോയി. മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തതും അടച്ചിട്ടതും അംഗീകരിക്കാനാവില്ലെന്നും മാണി പറഞ്ഞു.

കോഴിക്കോട് ടൗണ്‍ എസ്‌.ഐ പി.എം. വിമോദ് കുമാർ കോടതിയിൽ നിന്നും മാധ്യമപ്രവർത്തകരെ കസ്റ്റഡിയിലെടുത്തത് വിവാദമായിരുന്നു. പ്രതിഷേധവുമായി മാധ്യമപ്രവർത്തകരും ജനപ്രതിനിധികളും രംഗത്തെത്തിയതിനെ തുടർന്ന് എസ്.ഐയെ സസ്പെൻഡ് ചെയ്തിരുന്നു. വിമോദിനെതിരെ ശനിയാഴ്ച മനുഷ്യാവകാശ കമീഷനും നടപടി സ്വീകരിച്ചിരുന്നു. മാനാഞ്ചിറ പരിസരത്ത് ബസ് കാത്തുനിന്ന വിദ്യാര്‍ഥിനികളെ ശല്യപ്പെടുത്തിയ പൂവാലന്മാരെ പ്രാകൃതശിക്ഷക്കു വിധേയരാക്കിയതിന്‍െറ പേരിലാണ് കമീഷന്‍ കേസെടുത്തത്. വിദ്യാര്‍ഥിനികളെ ശല്യപ്പെടുത്തിയ പൂവാലന്മാരെ ഓപറേഷന്‍ ഇടിമിന്നലിന്‍െറ ഭാഗമായി പിടികൂടി ഒറ്റക്കാലില്‍ അമ്പത് തവണ ചാടുക, നൂറുതവണ കൈവിട്ട് പുഷ്അപ് എടുക്കുക, പെണ്‍കുട്ടികളെ മേലില്‍ ശല്യപ്പെടുത്തില്ളെന്ന് ഉച്ചത്തില്‍ പ്രതിജ്ഞയെടുക്കുക തുടങ്ങിയ ശിക്ഷാവിധികളാണ് നടപ്പാക്കിയത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.