ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയെൻറ സാമ്പത്തിക ഉപദേഷ്ടാവായി ഗീത ഗോപിനാഥിനെ നിയമിച്ച വിഷയത്തില്‍ ഇടപെടില്ലെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ. എതിർപ്പുണ്ടെങ്കിലും നിയമനം റദ്ദാക്കാന്‍ പിബി ആവശ്യപ്പെടില്ല. ഉചിതമായ തീരുമാനമെടുക്കേണ്ടത് സംസ്ഥാന സര്‍ക്കാറാണെന്നും പി.ബിയില്‍ അഭിപ്രായമുയർന്നു.
ഗീത ഗോപിനാഥിെൻറ നിയമനത്തിനെതിരെ വി.എസ് അച്യുതാനന്ദന്‍ ഉയര്‍ത്തിയ എതിര്‍പ്പും പി.ബിയില്‍ ചര്‍ച്ചയായിട്ടുണ്ടെന്നാണ് വിവരം. ഗീതാ ഗോപിനാഥിെൻറ നിയമനത്തിനെതിരെ വി.എസ് നേരത്തെ കത്ത് നല്‍കിയിരുന്നു. നിയമനം വിവാദമായ സാഹചര്യത്തില്‍ കേന്ദ്ര നേതൃത്വം സംസ്ഥാന നേതൃത്വത്തോട് വിശദാംശങ്ങള്‍ അറിയിക്കാനാവശ്യപ്പെട്ടിരുന്നു.
നിയമനം ഉപദേഷ്ടാവ് പദവിയിലാണെങ്കിലും വിവിധ അന്താരാഷ്ട്ര ഏജന്‍സികളും മറ്റുമായി ബന്ധം പുലര്‍ത്തുന്നതിന് സഹായകമാവാനാണ് ഗീതാ ഗോപിനാഥിനെ നിയമിച്ചതെന്ന വിശദീകരണമാണ് പിണറായി വിജയനും സംസ്ഥാന നേതൃത്വവും പിബി യോഗത്തില്‍ നടത്തിയത്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അറിഞ്ഞു കൊണ്ടാണ് നിയമനമെന്നും സംസ്ഥാന നേതൃത്വം പി.ബിയെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.