മെഡിക്കല്‍ പ്രവേശപരീക്ഷ: മികവോടെ തിരുവനന്തപുരം, എറണാകുളം, മലപ്പുറം ജില്ലകള്‍

തിരുവനന്തപുരം: സംസ്ഥാന മെഡിക്കല്‍ പ്രവേശപരീക്ഷയില്‍ മികവോടെ തിരുവനന്തപുരം, എറണാകുളം, മലപ്പുറം ജില്ലകള്‍. ഏറ്റവും കൂടുതല്‍ പേര്‍ പരീക്ഷയെഴുതിയതും യോഗ്യത നേടിയതും തിരുവനന്തപുരം ജില്ലയില്‍ നിന്നാണ്. എന്നാല്‍, ആദ്യ പത്തിലും ആയിരം റാങ്കിലും ഇടം പിടിച്ചതില്‍ കൂടുതല്‍ പേര്‍ മലപ്പുറം ജില്ലക്കാരും. വിജയശതമാനത്തില്‍ എറണാകുളമാണ് മുന്നില്‍. ആദ്യ നൂറ് റാങ്കുകാരില്‍ കൂടുതല്‍ പേര്‍ കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരാണ്. തിരുവനന്തപുരത്തുനിന്ന് പരീക്ഷയെഴുതിയ 14968 പേരില്‍ 13363 പേര്‍(89.27 ശതമാനം)യോഗ്യത നേടി. ആദ്യ ആയിരംറാങ്കില്‍ 115 പേരും ഇവിടെ നിന്നാണ്.
ആദ്യ നൂറില്‍ എട്ടുപേരും തിരുവനന്തപുരത്തുകാര്‍ തന്നെ.  മലപ്പുറത്തുനിന്ന് 14250 പേര്‍ പരീക്ഷയെഴുതിയതില്‍ 12992 പേര്‍ (91.17ശതമാനം) യോഗ്യത നേടി. ആദ്യ പത്ത് റാങ്കില്‍ മൂന്നും ആയിരത്തില്‍ 158 പേരും ഇടംപിടിച്ച മലപ്പുറമാണ് ഈ രണ്ട് നേട്ടങ്ങളിലും മുന്നില്‍. ആദ്യ നൂറ് റാങ്കില്‍ 16 പേര്‍ ഇടംപിടിച്ച മലപ്പുറം ഇതില്‍ കോഴിക്കോടിനുപിറകില്‍ രണ്ടാം സ്ഥാനത്തുണ്ട്.
 9981 പേര്‍ പരീക്ഷയെഴുതിയ എറണാകുളത്തുനിന്ന് 9217 പേര്‍ യോഗ്യത (92.34 ശതമാനം) നേടി. ആദ്യ ആയിരത്തില്‍ 83 പേരാണ് എറണാകുളത്ത് നിന്നുള്ളത്. ആദ്യ പത്തില്‍ രണ്ടുപേരും എറണാകുളത്ത് നിന്നാണ്.  13002 പരീക്ഷയെഴുതിയ കോഴിക്കോട് ജില്ലയില്‍ നിന്ന് 11677 പേര്‍ (89.73 ശതമാനം) യോഗ്യത നേടി. ആദ്യ നൂറ് റാങ്കില്‍ 19 പേരും ആയിരത്തില്‍ 145 പേരും കോഴിക്കോട് നിന്നാണ്.  12140 പേര്‍ പരീക്ഷയെഴുതിയ കൊല്ലം ജില്ലയില്‍ നിന്ന് 10803 പേര്‍ (88.98 ശതമാനം) യോഗ്യത നേടി. ആദ്യ ആയിരം റാങ്കുകാരില്‍ 105 പേര്‍ കൊല്ലത്ത് നിന്നാണ്.
പത്തനംതിട്ടയില്‍ നിന്ന് പരീക്ഷ എഴുതിയ 4550ല്‍ 3950 പേര്‍ (86.81ശതമാനം)യോഗ്യത നേടി. മറ്റ് ജില്ലകളില്‍ നിന്ന് പരീക്ഷ എഴുതിയവര്‍, യോഗ്യത നേടിയവര്‍, വിജയശതമാനം എന്നിവ ക്രമത്തില്‍: ആലപ്പുഴ 7818, 6881, 88.01, കോട്ടയം 6737, 6147, 91.24,  ഇടുക്കി 2835, 2511, 88.57, തൃശൂര്‍ 9593, 8748, 91.19, പാലക്കാട് 6663, 6037, 90.60, വയനാട് 2343, 2034, 86.81, കണ്ണൂര്‍ 7725, 6952, 89.99, കാസര്‍കോട് 2907, 2552, 87.78, സംസ്ഥാനത്തിന് പുറത്തെ കേന്ദ്രങ്ങള്‍: 965, 923, 95.64.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.