തൃശൂര്‍: സര്‍ക്കാര്‍ നിയമിച്ച കംട്രോളറുടെ തലക്കു മീതെ സ്ഥാനമൊഴിഞ്ഞ കംട്രോളറെ ഉപദേശകനായി നിയമിച്ചു. നാലു വര്‍ഷമായി കംട്രോളറുടെ ചുമതല വഹിച്ച സെന്‍ട്രല്‍ ട്രെയ്നിങ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രഫ. ജോയ് മാത്യു കഴിഞ്ഞ 31ന് ഒഴിഞ്ഞിരുന്നു. പാലക്കാട് ജില്ലാ പഞ്ചായത്ത് സെക്രട്ടറിയായി ഡെപ്യൂട്ടേഷനില്‍ ജോലി ചെയ്തിരുന്ന ധനകാര്യ വകുപ്പിലെ അഡീഷനല്‍ സെക്രട്ടറി ടി.എസ്. മജീദിനെ കംട്രോളറായി സര്‍ക്കാര്‍ നിയമിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്. ഈമാസം ഒന്നിന് മജീദ് ചുമതലയേറ്റു.
എന്നാല്‍, വികസന, സാമ്പത്തിക, നയ കാര്യങ്ങളില്‍ വൈസ് ചാന്‍സലറെ നേരിട്ട് ഉപദേശിക്കാനുള്ള ചുമതല നല്‍കി സ്ഥാനമൊഴിഞ്ഞ കംട്രോളറെ നിലനിര്‍ത്തി വി.സി ഉത്തരവ് ഇറക്കുകയായിരുന്നു. കംട്രോളറുടെ ചുമതലകള്‍ പഴയ കംട്രോളര്‍ക്ക് നല്‍കി ഉപദേഷ്ടാവാക്കിയതിലൂടെ വൈസ് ചാന്‍സലര്‍ സര്‍ക്കാര്‍ ഉത്തരവിനെ പരിഹസിച്ചിരിക്കുകയാണെന്ന് ആക്ഷേപമുണ്ട്.
കാര്‍ഷിക സര്‍വകലാശാലയില്‍ കംട്രോളറായി ഐ.എ.എസുകാരെയാണ് നിയമിക്കാറുള്ളത്. കഴിഞ്ഞ ഇടത് മന്ത്രിസഭയില്‍ സര്‍വകലാശാല പ്രോ ചാന്‍സലര്‍ കൂടിയായ മുല്ലക്കര രത്നാകരന്‍െറ കാലത്താണ് ഇതിന് വിരുദ്ധമായി നിയമനം നടന്നത്. പിന്നീട് ഇഷ്ടക്കാര്‍ക്കുള്ള ലാവണമായി ഈ തസ്തിക മാറി. യു.ഡി.എഫി സര്‍ക്കാറിന്‍െറ ഏതാണ്ട് അത്രയും കാലം ജോയ് മാത്യുവായിരുന്നു കംട്രോളര്‍. വി.സി ഡോ. പി. രാജേന്ദ്രന്‍െറ സഹപാഠി കൂടിയാണ് അദ്ദേഹം. സാമ്പത്തിക അച്ചടക്കം പാലിക്കുന്നതില്‍ സര്‍വകലാശാല ഏറ്റവുമധികം പരാജയപ്പെട്ട കാലമായാണ് ജീവനക്കാരുടെ സംഘടനകള്‍ കക്ഷി ഭേദമന്യേ വിലയിരുത്തുന്നത്. പ്ളാന്‍ ഫണ്ട് വകമാറ്റി ചെലവഴിച്ചതു മൂലം മുന്‍ വര്‍ഷത്തെ വിനിയോഗ സര്‍ട്ടിഫിക്കറ്റ് സര്‍ക്കാറിന് നല്‍കാന്‍ സര്‍വകലാശാലക്ക് കഴിഞ്ഞില്ല. ഇതത്തെുടര്‍ന്ന് 2015-‘16 സാമ്പത്തിക വര്‍ഷം സര്‍ലകലാശാലക്ക് അനുവദിച്ച 63 കോടിയുടെ പദ്ധതി വിഹിതത്തില്‍ ചില്ലിക്കാശ് കിട്ടാതിരുന്നത് ‘മാധ്യമം’ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
സര്‍വകലാശാല നിയമ പ്രകാരം കംട്രോളറെ നിയമിക്കേണ്ടത് സര്‍ക്കാറാണ്. എന്നാല്‍, 2012 ജൂലൈ 12 മുതല്‍ നാലു വര്‍ഷത്തോളം ജോയ് മാത്യുവിന് താല്‍ക്കാലിക ചുമതല നല്‍കി നിലനിര്‍ത്തുകയായിരുന്നു. ധനവകുപ്പുമായി അടുത്ത ബന്ധമുള്ള ചിലരുടെ മൗനാനുവാദത്തോടെയായിരുന്നു ഇത്. സര്‍വകലാശാലയെ സാമ്പത്തിക കാര്യങ്ങളില്‍ ഉപദേശിക്കാന്‍ അധികാരം കംട്രോളര്‍ക്ക് മാത്രമാണ്. അത് മറ്റൊരാള്‍ക്ക് നല്‍കാന്‍ വി.സി ഉള്‍പ്പെടെ ആര്‍ക്കും അധികാരമില്ല.
സ്ഥാനമൊഴിഞ്ഞ കംട്രോളറുടെ കാലത്തെ കുത്തഴിഞ്ഞ സാമ്പത്തിക സ്ഥിതിയുടെ വിവരങ്ങള്‍ പുറത്ത് വരാതിരിക്കാന്‍ കൂടിയാണ് ഉപദേഷ്ടാവാക്കിയതെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഇതിനെതിരെ സര്‍ക്കാറിനും ചാന്‍സലറായ ഗവര്‍ണര്‍ക്കും പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് ജീവനക്കാരുടെ സംഘടനകള്‍.
ഇതിനിടെ, വിരമിച്ച രജിസ്ട്രാര്‍ക്ക് പകരക്കാരനായി ഡോ. കെ. അരവിന്ദാക്ഷനെ നിയമിച്ചതും സര്‍വകലാശാലയില്‍ അസ്വസ്ഥതക്ക് ഇടയാക്കിയിട്ടുണ്ട്.
കൃഷിവകുപ്പ് കൈകകാര്യം ചെയ്യുന്ന സി.പി.ഐയിലെ ഒരു വിഭാഗത്തിന്‍െറ പിന്തുണയോടെയാണ് വി.സി നിയമനം നടത്തിയതത്രേ. പ്രോ ചാന്‍സലറായ കൃഷിമന്ത്രി വി.എസ്. സുനില്‍ കുമാറുമായി ഇക്കാര്യം ആലോചിച്ചില്ളെന്നും പറയുന്നു.
നിയമനത്തെച്ചൊല്ലി സി.പി.എം അനുകൂല ജീവനക്കാരുടെ സംഘടനക്കും സി.പി.ഐ അനുകൂല സംഘടനയില്‍ ഒരു വിഭാഗത്തിനും എതിര്‍പ്പുണ്ട്. കാര്‍ഷിക സര്‍വകലാശാല എസ്റ്റേറ്റിലെ മരംമുറിയുമായി ബന്ധപ്പെട്ട് വിജിലന്‍സ് അന്വേഷണം നേരിടുന്നയാളാണ് പുതിയ രജിസ്ട്രാര്‍. പ്രസ്തുത കേസ് അടുത്തയാഴ്ച തൃശൂര്‍ വിജിലന്‍സ് കോടതി പരിഗണിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.