മുല്ലപ്പെരിയാര്‍: സംസ്ഥാന താത്പര്യം സംരക്ഷിക്കുയെന്നതു തന്നെയാണ് സര്‍ക്കാര്‍ നിലപാട് -മുഖ്യമന്ത്രി

കണ്ണൂര്‍:  മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സംസ്ഥാന താത്പര്യം സംരക്ഷിക്കുക എന്നതു തന്നെയാണ് എല്‍.ഡി.എഫ് സര്‍ക്കാരിന്‍െറ നിലപാടെന്നും എന്നാല്‍ തമിഴ്നാടിന്‍െറ വെള്ളത്തില്‍ ഏതെങ്കിലും തരത്തില്‍ കുറവ് വരുത്തലോ,അത് നിഷേധിക്കലോ സംസ്ഥാനത്തിന്‍െറ നിലപാടേയല്ല, ഒരു ഘട്ടത്തിലും സംസ്ഥാനം അത്തരം നിലപാട് സ്വീകരിച്ചിട്ടില്ളെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.മുഖ്യമന്ത്രിക്കും ജില്ലയില്‍ നിന്നുള്ള മറ്റുമന്ത്രിമാര്‍ക്കും എല്‍.ഡി.എഫ് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കലക്ടറേറ്റ് മൈതാനത്ത് നല്‍കിയ സ്വീകരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സംസ്ഥാനം നേരത്തെ സ്വീകരിച്ച നിലപാടുകളില്‍ നിന്ന് പുതിയ എല്‍.ഡി.എഫ് സര്‍ക്കാര്‍ ഒരു വ്യത്യാസവും വരുത്തിയിട്ടില്ല.ഇതുസംബന്ധിച്ച് വലിയ തോതില്‍ പുകമറ സൃഷ്ടിക്കാന്‍ ശ്രമമമുണ്ടായി. ഡല്‍ഹിയില്‍ പ്രധാമന്ത്രിയെയും, രാഷ്ട്രപതിയെയും ഉപരാഷ്ട്രപതിയെയും മറ്റു മന്ത്രിമാരെയും കണ്ട ശേഷം നടത്തിയ പത്രസമ്മേളനത്തില്‍ ഒരു ചോദ്യം ഉയര്‍ന്നു. അതിനു പറഞ്ഞ ഉത്തരത്തില്‍, നമ്മുടെ സംസ്ഥാനം സ്വീകരിച്ച നിലപാടില്‍ നിന്ന് ഒരു വ്യതിയാനവും ഉണ്ടായിട്ടില്ളെന്നതാണ് വസ്തുത. എന്നാല്‍ ഒരു കാര്യം ഉറപ്പിച്ചു പറഞ്ഞു. തമിഴ്നാടും കേരളവും തമ്മില്‍ സംഘര്‍ഷത്തില്‍ കഴിയേണ്ടവരല്ല.  ഈ പ്രശ്നം ഉയര്‍ത്തി സംഘര്‍ഷം ഉണ്ടാകരുത്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സംസ്ഥാനവും നിയമസഭയും അംഗീകരിച്ച പൊതുവായ നിലപാടുകളുണ്ട്.  എന്താണ് ആ നിലപാടുകള്‍?. മുല്ലപ്പെരിയാര്‍ ഡാം സുരക്ഷിതമാണ് എന്നു പറയുന്നതിനോട് സംസ്ഥാനത്തിന് യോജിപ്പില്ല. ആ പ്രശ്നത്തില്‍ അന്താരാഷ്ട്ര തലത്തിലുള്ള വിദഗ്ധ സമിതി പരിശോധന നടത്തണം. ഇത്കേന്ദ്ര ഗവണ്‍മെന്‍റിന്‍െറയും തമിഴ്നാടിന്‍െറയും മുന്നില്‍ നാം വെക്കുകയാണ്. എന്നാല്‍ കേന്ദ്രം ആ നിര്‍ദേശം അംഗീകരിച്ചില്ല.  മുല്ലപ്പെരിയാറിന്‍െറ സുരക്ഷയില്‍ ആശങ്കയുള്ളതുകൊണ്ട് പുതിയ ഡാം പണിയണമെന്ന നിലപാടാണ് നമുക്കുള്ളത്. എന്നാല്‍ അതിന്  ഒരു സംസ്ഥാനമെന്ന നിലക്ക് നമ്മള്‍ വിചാരിച്ചാല്‍ മാത്രം കഴിയില്ല,  തമിഴ്നാടിന്‍െറ അനുവാദം വേണം, കേന്ദ്രത്തിന്‍െറ ക്ളിയറന്‍സും വേണം.  ഈ വസ്തുകള്‍ അനുസരിച്ച്  സംഘര്‍ഷത്തിലൂടെ പ്രശ്നത്തിന് പരിഹാരം കാണാനാകില്ളെന്നാവണ്  പത്രസമ്മേളനത്തില്‍ വ്യക്തമാക്കിയത്.  ചര്‍ച്ചയിലൂടെ മാത്രമേ തീരുമാനതിതലത്തൊന്‍ കഴിയൂ. ഡാം സുരക്ഷിതമല്ല എന്നു വ്യക്തമാക്കാന്‍ ഒരു അന്താരാഷ്ട്ര വിദഗ്ധ സമിതി പഠിക്കണം. അന്താരാഷ്ട്ര തലത്തില്‍ നൂറു വര്‍ഷത്തിലധിഷം പഴക്കമുള്ള ഡാമുകളെക്കുറിച്ച് പഠിക്കുന്ന വിദഗ്ധരുണ്ട്. ആ വിദഗ്ധര്‍ ഉള്‍ക്കൊള്ളുന്ന ഒരു സമിതി പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. അത്തരത്തിലുള്ള ഒരു സമിതയെ സുരക്ഷയെക്കുറിച്ച് പഠിക്കാന്‍ ചുമതലപ്പെടുത്തേണ്ടതുണ്ട്.

ഇക്കാര്യത്തില്‍ നേരത്തെ നാം സ്വീകരിച്ച നിലപാടുകളില്‍ നിന്ന് ഏതെങ്കിലും ഒരു ഭാഗത്ത് അണുവിട വ്യതിയാനമില്ല. എന്നല്‍ നമ്മുടെ ചില വാര്‍ത്തകളും മറ്റും കാണുകയും കേള്‍ക്കുയും ചെത പലരും ഇക്കാര്യത്തില്‍ എന്തോ പുതിയ നിലപാട് പുതിയ സര്‍ക്കാര്‍ സ്വീകരിച്ചോ എന്നു സംശയിച്ചു. മുല്ലപ്പെരിയാര്‍ സമരസമതി മുഖ്യമന്ത്രിയുടെ ഓഫീസില്‍ വന്നു. വിശദമായി ചര്‍ച്ച ചെയ്തു. ഇതിലൊന്നും ഒരു വിയോജിപ്പും ഉള്ളതായി അവര്‍ പറഞ്ഞില്ല. പ്രതിപക്ഷ നേതാവുമായും മുന്‍മുഖ്യമന്ത്രിയുമായും ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു.
     
ഏതെങ്കിലും തരത്തില്‍ ഏതെങ്കിലും കൂട്ടരെ പ്രതികാരനടപടികള്‍ക്ക് വിധേയരാക്കാനല്ല ഈ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയത്.  എന്നാല്‍ നിയമം നിയമത്തിന്‍െറ വഴിക്ക് പോകുമ്പോള്‍ ചിലര്‍ അനുഭവിക്കേണ്ടി വരുന്നുണ്ടെങ്കില്‍ അതിന് ഞങ്ങളെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. അത് പഴയ ചെയ്തിയുടെ ഫലമാണ് എന്ന് അവര്‍ ചിന്തിക്കണം. പൊലീസിന്‍െറ കൈകള്‍ക്ക് കെട്ടുവീഴുന്ന തരത്തില്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ ഇടപെടില്ല. എല്ലാ വീടുകളോടും ചേര്‍ന്ന് കക്കൂസ് നിര്‍മ്മിക്കുന്നതിന് വരുന്ന മാസങ്ങളില്‍ തന്നെ നടപടിയുണ്ടാകും. ഇതിന്  തദ്ദേശഭരണസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വലിയ സംസ്ഥാനങ്ങളില്‍ എല്ലാ വീടുകളിലും കക്കൂസുള്ള ആദ്യത്തെ സംസ്ഥാനമായി പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ കേരളം മാറും. അഭ്യസ്്ത വിദ്യരായ യുവാക്കള്‍ക്ക്തൊഴില്‍ നല്‍കുന്നതിന് ഒരു ഐ.ടി കമ്പനിയുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജന്‍ അധ്യക്ഷത വഹിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.