കാഞ്ഞങ്ങാട്: റവന്യൂ വകുപ്പില്‍ ഡെപ്യൂട്ടേഷന്‍ സമ്പ്രദായം ഒഴിവാക്കുമെന്ന് മന്ത്രി ഇ. ചന്ദ്രശേഖരന്‍. ജില്ലയിലെ റവന്യൂ ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തില്‍ ജില്ലാ കലക്ടര്‍ ഇ.ദേവദാസന്‍െറ പരാതിക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.
കാലവര്‍ഷം, വിളനാശം, പ്രകൃതിക്ഷോഭം എന്നിങ്ങനെയുള്ള കെടുതികളില്‍ എല്ലാം നഷ്ടപ്പെടുന്നവനോട് വാഹനമുണ്ടെങ്കില്‍ മാത്രം റിപ്പോര്‍ട്ടെഴുതാന്‍ വരാമെന്ന ഉദ്യോഗസ്ഥരുടെ മനോഭാവവും അവസാനിപ്പിക്കണം. നഷ്ടം സംഭവിക്കുന്നവര്‍ക്ക് ഒറ്റ ദിവസത്തില്‍ റിപ്പോര്‍ട്ട് തയാറാക്കി നഷ്ടപരിഹാരം നല്‍കണം. സര്‍ക്കാറിനെ വിലയിരുത്തുന്നത് താഴെക്കിടയില്‍ പ്രവര്‍ത്തിക്കുന്നവരുടെ മനോഭാവം നോക്കിയാണ്. ജനങ്ങളോടുള്ള മനോഭാവത്തില്‍ ഉദ്യോഗസ്ഥര്‍ മാറ്റം വരുത്തണമെന്നും മന്ത്രി നിര്‍ദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.