സംഘടനാ തലത്തിൽ കാതലായ മാറ്റമുണ്ടാകും –സുധീരൻ

ന്യൂഡൽഹി: പരാജയങ്ങളൊന്നും  ശാശ്വതമല്ലെന്ന് കെ.പി.സി.സി അധ്യക്ഷൻ വി.എം സുധീരൻ. ജയവും പരാജയവും രാഷ്ട്രീയ പ്രവർത്തനത്തിെൻറ ഭാഗമാണ്. സംഘടനാ തലത്തിൽ കാതലായ പുന:ക്രമീകരണമുണ്ടാകുമെന്നും സുധീരൻ പറഞ്ഞു. തോൽവിയിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ടു കൊണ്ട് പാർട്ടിയെയും മുന്നണിയെയും സജീവമാക്കി മുന്നോട്ട് കൊണ്ടുപോകാൻ രാഹുൽ നിർദേശിച്ചതായും സുധീരൻ വ്യക്തമാക്കി.

കെ.പി.സി.സി നിർവാഹക സമിതിയിൽ തീരുമാനിച്ചതുപോലെ പ്രവർത്തനക്ഷമമല്ലാത്ത ഘടകങ്ങളെ സജീവമാക്കുന്ന രീതിയിലുള്ള പുന:ക്രമീരണമാണ് നടക്കുകയെന്നും സുധീരൻ പറഞ്ഞു. പ്രവർത്തനക്ഷമതയുടെ അടിസ്ഥാനത്തിൽ പുന:ക്രമീകരണം നടത്തി പാർലമെൻറ് തെരഞ്ഞെടുപ്പിൽ പാർട്ടിയെ സജ്ജമാക്കുകയാണ് ലക്ഷ്യം. ഡൽഹിയിൽ രാഹുൽ ഗാന്ധിയുമായി നടത്തിയ കൂടിക്കഴ്ചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുധീരൻ.

ജനകീയ പ്രശ്നങ്ങളിൽ സജീവമായി ഇടപെട്ട് പാർട്ടിയെ വിജയത്തിലെത്തിക്കാൻ യോജിച്ച് മുന്നോട്ട് പോകുമെന്നും സുധീരൻ പറഞ്ഞു. വരാൻ പോകുന്നത് സമരത്തിെൻറ നാളുകളാണ്. പെട്രോൾ, ഡീസൽ, പാചകവാതക വില വർധന ഉൾപ്പെടെ കേന്ദ്രസർക്കാറിെൻറ ജനേദ്രാഹ നയങ്ങൾക്കെതിരെ നിയോജക മണ്ഡല അടിസ്ഥാനത്തിൽ പ്രക്ഷോഭം നടത്തും. കേരളത്തിൽ പുതിയ സർക്കാർ അധികാരത്തിലെത്തിയ ശേഷവും രാഷ്ട്രീയ അക്രമങ്ങൾ തുടരുകയാണ്. ഇതിെൻറ ഏറ്റവും ഒടുവിലെ ഉദാഹരണമാണ് പത്തനാപുരത്തെ കോൺഗ്രസ് ഒാഫീസിനു നേരെ നടന്ന ആക്രമണം. ക്രിമിനൽ സംഘങ്ങളെ പ്രോത്സാഹിപ്പിക്കില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി അക്രമികൾക്കെതിരെ നടപടിയെടുക്കുന്നില്ലെന്നും സുധീരൻ കുറ്റപ്പെടുത്തി

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.