കോഴിക്കോട്: അനാദായകര പട്ടികയില്‍പെട്ട സ്കൂളുകള്‍ ഓരോന്നായി അടച്ചുപൂട്ടുന്നത് സര്‍ക്കാറിന് തലവേദന. തൃശൂരിലും മലപ്പുറത്തും ഓരോ സ്കൂളുകള്‍ പൂട്ടിയതിനു പിന്നാലെ കോഴിക്കോട് രണ്ടെണ്ണം എപ്പോള്‍ വേണമെങ്കിലും പൂട്ടാമെന്ന സ്ഥിതിയിലായതാണ് സര്‍ക്കാറിനെ കുഴക്കുന്നത്. പ്രശ്നം ഇടതുമുന്നണിയെയും പിടിച്ചുലക്കുകയാണ്.
കോഴിക്കോട് ജില്ലയിലെ മലാപ്പറമ്പ് സ്കൂളും തിരുവണ്ണൂര്‍ പാലാട്ട് എ.യു.പി സ്കൂളും പൂട്ടാന്‍ സുപ്രീംകോടതിയും അനുമതി നല്‍കിക്കഴിഞ്ഞു. സ്കൂളുകള്‍ അടച്ചുപൂട്ടി മാനേജറെ ഏല്‍പിക്കാനായിരുന്നു നേരത്തെ ഹൈകോടതി ഉത്തരവിട്ടത്. മലാപ്പറമ്പ് എ.യു.പി സ്കൂള്‍ പൂട്ടാന്‍ ഹൈകോടതി നല്‍കിയ സമയപരിധി ബുധനാഴ്ച അവസാനിക്കും. പാലാട്ട് സ്കൂളും ഉടന്‍ പൂട്ടാനാണ് കോടതിയുടെ അന്ത്യശാസനം. അതേമസയം, സ്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്നത് സംബന്ധിച്ച വിഷയം ബുധനാഴ്ചത്തെ മന്ത്രിസഭായോഗം പരിഗണിക്കും.
ഉത്തരവ് നടപ്പാക്കാനത്തെുന്ന എ.ഇ.ഒയെ തടഞ്ഞാണ് നാട്ടുകാരുടെ ചെറുത്തുനില്‍പ്. പൊതുവിദ്യാലയം അടച്ചുപൂട്ടുന്ന പ്രശ്നമില്ളെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചതാണ് സമരക്കാരുടെ പ്രതീക്ഷ. ഹൈകോടതിയും സുപ്രീംകോടതിയും വിധിച്ചതോടെ ഇക്കാര്യത്തില്‍ സര്‍ക്കാറും പ്രതിസന്ധിയിലാണ്. എയ്ഡഡ് സ്കൂളുകള്‍ നിര്‍ത്തുമ്പോള്‍ കെട്ടിടവും ഭൂമിയും മാനേജറെ ഏല്‍പിക്കണമെന്നാണ് ചട്ടം. ഇതിന്‍െറ ചുവടുപിടിച്ചാണ് 57കുട്ടികളുള്ള മലാപ്പറമ്പ് സ്കൂളും 13 പേരുള്ള പാലാട്ട് സ്കൂളും പൂട്ടാന്‍ കോടതി അനുമതി നല്‍കിയത്.
ചട്ടം ഭേദഗതി ചെയ്യാനും സ്കൂളുകള്‍ ഏറ്റെടുക്കാനുമൊക്കെ സര്‍ക്കാര്‍ ആലോചിക്കുമ്പോഴും കടമ്പകളേറെയാണ്. ചട്ടഭേദഗതി സംസ്ഥാനത്തെ മുഴുവന്‍ എയ്ഡഡ് മാനേജ്മെന്‍റുകള്‍ക്കും ബാധകമാവുന്നതാണ് സര്‍ക്കാറിനെ കുഴക്കുന്നത്. സമുദായ സംഘടനകള്‍ ഉള്‍പ്പെടെയുള്ള വലിയ വിഭാഗത്തിന്‍െറ എതിര്‍പ്പിന് ചട്ടഭേദഗതി കാരണമാവും.
ആദ്യഘട്ടത്തില്‍ മലാപ്പറമ്പ് സ്കൂള്‍ ഏറ്റെടുക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇതിനുള്ള പ്രാരംഭ നടപടികള്‍ ജില്ലാ കലക്ടര്‍ ചെയ്തുകഴിഞ്ഞു. ഏറ്റെടുക്കുന്നതിനുള്ള ബാധ്യതാ റിപ്പോര്‍ട്ട് കലക്ടര്‍ കൈമാറി.
അധ്യാപക തസ്തിക നിര്‍ണയം വഴി പുറത്താവുന്ന 3800ഓളം അധ്യാപകരെ സംരക്ഷിക്കേണ്ട വലിയ ഉത്തരവാദിത്തം മുന്നിലിരിക്കെയാണ് സ്കൂള്‍ ഏറ്റെടുക്കല്‍ വിഷയം വരുന്നത്. മലാപ്പറമ്പ് ഏറ്റെടുത്താല്‍ അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന മറ്റ് സ്കൂളുകളും ഏറ്റെടുക്കേണ്ടി വരുമോയെന്നതും പ്രശ്നമാണ്. സംസ്ഥാനത്ത് 3557 സ്കൂളുകളാണ് അനാദായകര പട്ടികയില്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.