മേജര്‍ കെ. മനോജ് കുമാറിന്‍െറ കുടുംബത്തിന് ഭൂമിയും വീടും

തിരുവനന്തപുരം: മഹാരാഷ്ട്രയിലെ കേന്ദ്ര ആയുധ സംഭരണശാലയിലെ തീപിടിത്തത്തില്‍ മരിച്ച മേജര്‍ കെ. മനോജ് കുമാറിന്‍െറ കുടുംബത്തിന് ഭൂമിയും വീടും നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു.

അഞ്ച് സെന്‍റ് സ്ഥലം അനുവദിക്കും. ഇവിടെ 1200 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീട് നിര്‍മിച്ചുനല്‍കാന്‍ കലക്ടറെ ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രി അറിയിച്ചു. മേയ് 31ന് മഹാരാഷ്ട്രയിലെ പുല്‍ഗാവ് ആയുധപ്പുരയിലുണ്ടായ സ്ഫോടനത്തിലാണ് ഹരിപ്പാട് സ്വദേശി മേജര്‍ മനോജ് കുമാര്‍ കൊല്ലപ്പെട്ടത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.