പാലക്കാട്: മണ്‍സൂണ്‍ പ്രമാണിച്ച് കൊങ്കണ്‍ പാതയിലൂടെയുള്ള ട്രെയിനുകളുടെ സമയത്തില്‍ വെള്ളിയാഴ്ച മുതല്‍ മാറ്റമുണ്ടാകുമെന്ന് റെയില്‍വേ അറിയിച്ചു. പുതിയ ടൈംടേബ്ള്‍ ഒക്ടോബര്‍ 31വരെ തുടരും. മഴക്കാലത്ത് പാതയില്‍ കല്ലും മണ്ണും ഇടിഞ്ഞ് അപകടങ്ങള്‍ക്ക് സാധ്യതയേറെയാണ്. ഇതിനാല്‍ ട്രെയിനുകള്‍ വേഗം കുറച്ചാണ് ഓടിക്കുക. ഇതിനായാണ് യാത്രാസമയം ദീര്‍ഘിപ്പിച്ചുള്ള സമയക്രമം.
ചില ട്രെയിനുകള്‍ നേരത്തേയും ചിലത് വൈകിയും പുറപ്പെടും. എറണാകുളം-മുംബൈ ലോക്മാന്യതിലക് തുരന്തോ എക്സ്പ്രസ് (12224), രണ്ട് മണിക്കൂര്‍ വൈകിയാണ് പുറപ്പെടുക. എറണാകുളം-നിസാമുദ്ദീന്‍ മംഗള എക്സ്പ്രസ് (ട്രെയിന്‍ നമ്പര്‍ 12617) രണ്ട് മണിക്കൂറും എറണാകുളം ജങ്ഷന്‍-നിസാമുദ്ദീന്‍ മംഗള ലക്ഷദ്വീപ് എക്സ്പ്രസ് (12617) രണ്ടര മണിക്കൂറും നേരത്തേ പുറപ്പെടും. മംഗള ലക്ഷദ്വീപ് എക്സ്പ്രസ് മൂന്നാം ദിവസം ഉച്ചക്ക് 1.15ന് നിസാമുദ്ദീനിലത്തെും. എറണാകുളം-നിസാമുദ്ദീന്‍ തുരന്തോ എക്സ്പ്രസിന്‍െറ (12283) സമയത്തില്‍ മംഗളൂരു ജങ്ഷന്‍ വരെ മാറ്റമില്ല.
കൊങ്കണ്‍പാത വഴി കേരളത്തിലേക്ക് വരുന്ന നിസാമുദ്ദീന്‍-എറണാകുളം മംഗള (12618) ലോക്മാന്യതിലക്-തിരുവനന്തപുരം നേത്രാവതി(16345) നിസാമുദ്ദീന്‍-തിരുവനന്തപുരം രാജധാനി (12432) ബിക്കാനീര്‍-തിരുവനന്തപുരം (16311) ഭവനഗര്‍-കൊച്ചുവേളി (19260) വെരാവല്‍-തിരുവനന്തപുരം (16333) ഗാന്ധിധാം-നാഗര്‍കോവില്‍ (16335) നിസാമുദ്ദീന്‍-തിരുവനന്തപുരം (22634) ബിക്കാനീര്‍-കോയമ്പത്തൂര്‍ സൂപ്പര്‍ഫാസ്റ്റ് (22475)അജ്മീര്‍-എറണാകുളം മരുസാഗര്‍ (12978) ലോക്മാന്യതിലക്-കൊച്ചുവേളി (12201) പുണെ-എറണാകുളം (22150) ദാദര്‍-തിരുനെല്‍വേലി (22629) ഹാപ്പ-തിരുനെല്‍വേലി (19578) ചണ്ഡിഗഡ്-കൊച്ചുവേളി സമ്പര്‍ക്കക്രാന്തി (12218) എന്നീ ട്രെയിനുകള്‍ രണ്ടര മണിക്കൂര്‍ വൈകിയാണ് എത്തുക. നിലവില്‍ ഉച്ചക്കുശേഷം 2.35നുള്ള മംഗളൂരു സെന്‍ട്രലില്‍നിന്ന് ലോക്മാന്യതിലകിലേക്കുള്ള മത്സ്യഗന്ധ എക്സ്പ്രസ് ഉച്ചക്ക് 12.50ന് പുറപ്പെടും. മംഗളൂരു ജങ്ഷന്‍-മുംബൈ ലോക്മാന്യതിലക് സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ് (12134) പുതുക്കിയ പട്ടികപ്രകാരം വൈകീട്ട് 4.45നാണ് പുറപ്പെടുക. നിലവില്‍ ഉച്ചക്ക് 1.55നാണ് പുറപ്പെടുന്നത്. കൊങ്കണ്‍ പാതയിലെ വേഗനിയന്ത്രണം അവസാനിക്കുന്നതോടെ നവംബര്‍ ഒന്ന് മുതല്‍ ട്രെയിനുകളുടെ നിലവിലുള്ള സമയക്രമം പുന$സ്ഥാപിക്കപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.