വില്ളേജ് ഓഫിസുകളില്‍ രശീത് ബുക്കുകള്‍ക്ക് ക്ഷാമം; നികുതി സ്വീകരിക്കാനാവുന്നില്ല

പയ്യന്നൂര്‍: സംസ്ഥാനത്ത് വില്ളേജ് ഓഫിസുകളില്‍ രശീത് ബുക്കുകളില്ലാത്തതിനാല്‍ നികുതി സ്വീകരിക്കാനാവുന്നില്ല. വില്ളേജ് ഓഫിസര്‍മാര്‍ താലൂക്ക് ഓഫിസുകളുമായി ബന്ധപ്പെടുന്നുണ്ടെങ്കിലും ആവശ്യത്തിന് രശീത് പുസ്തകങ്ങള്‍ ലഭിക്കുന്നില്ല. പത്തിലധികം പുസ്തകങ്ങള്‍ ആവശ്യപ്പെട്ടാല്‍ ഒന്നോ രണ്ടോ മാത്രമാണ് ലഭിക്കുന്നത്.
സര്‍ക്കാര്‍ പ്രസുകളിലാണ് ഇവ അച്ചടിക്കുന്നത്. അച്ചടിച്ച പുസ്തകങ്ങള്‍ താലൂക്ക് ഓഫിസുകള്‍ മുഖേനയാണ് വില്ളേജുകളിലേക്ക് വിതരണം ചെയ്യുന്നത്. ആവശ്യത്തിന് സ്റ്റോക്കില്ലാത്തതാണ് പ്രശ്നമെന്ന് റവന്യൂ അധികൃതര്‍ പറയുന്നു. തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് ക്ഷാമം ഉണ്ടായിരുന്നു. ഇപ്പോഴും ഇത് തുടരുകയാണ്.
സംസ്ഥാനത്ത് വിദ്യാലയങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുമ്പോള്‍ തന്നെയുള്ള രശീതി ക്ഷാമം നാട്ടുകാരെ ദുരിതത്തിലാക്കുകയാണ്. സ്കൂള്‍, കോളജ് പ്രവേശത്തിന് വരുമാന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് നികുതി രശീതി വേണം. ഇതിന് ഓഫിസുകളില്‍ എത്തുമ്പോള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ കൈമലര്‍ത്തുകയാണ്. ബാങ്ക് വായ്പ വാങ്ങുന്നവരും ദുരിതത്തിലാണ്. പുതിയ സാമ്പത്തിക വര്‍ഷം തുടങ്ങിയ ഉടന്‍ നികുതി പിരിക്കാനാവാത്തത് റവന്യൂ വരുമാനത്തിലും കുറവിനു കാരണമാവുകയാണ്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.