ത്രിരാഷ്ട്ര സന്ദര്‍ശനത്തിന് രാഷ്ട്രപതി പുറപ്പെട്ടു

ന്യൂഡല്‍ഹി: ആറു ദിവസത്തെ വിദേശപര്യടനത്തിന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി പുറപ്പെട്ടു. ഘാന, ഐവറി കോസ്റ്റ്, നമീബിയ എന്നീ രാജ്യങ്ങളാണ് രാഷ്ട്രപതി സന്ദര്‍ശിക്കുക. ഘാനയിലേക്കും ഐവറി കോസ്റ്റിലേക്കും ഒരു ഇന്ത്യന്‍ രാഷ്ട്രപതി നടത്തുന്ന ആദ്യ സന്ദര്‍ശനമാണിത്. 21 വര്‍ഷത്തിനുശേഷമാണ് ഇന്ത്യന്‍ രാഷ്ട്രപതി നമീബിയ സന്ദര്‍ശിക്കുന്നത്. രാഷ്ട്രപതിയായശേഷം മൂന്നു രാജ്യങ്ങളിലേക്കുമുള്ള പ്രണബ് മുഖര്‍ജിയുടെ ആദ്യയാത്രയാണിത്. രാഷ്ട്രപതിഭവനില്‍ അദ്ദേഹത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി, ഡല്‍ഹി ലഫ്. ഗവര്‍ണര്‍ നജീബ് ജങ്, കരസേനാമേധാവി ദല്‍ബീര്‍ സിങ് സുഹാഗ് തുടങ്ങിയവര്‍ പരമ്പരാഗത യാത്രയയപ്പ് നല്‍കി. രാഷ്ട്രപതി ആദ്യം സന്ദര്‍ശിക്കുന്ന ഘാനയില്‍ പ്രസിഡന്‍റിന്‍െറ വസതിയില്‍വെച്ച് തിങ്കളാഴ്ച നയതന്ത്രചര്‍ച്ചകള്‍ നടക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.