ചൊക്ളി: വീട്ടുവേലക്കായത്തെിക്കുന്ന കുട്ടികള്‍ക്ക് പ്രായത്തിനും വലുപ്പത്തിനും അനുസരിച്ചാണ് വിലയീടാക്കിയിരുന്നതെന്ന് ബാലവേല കേസില്‍ അറസ്റ്റിലായ മുഖ്യ പ്രതി ആന്ധ്രപ്രദേശ് മുസ്ലിംനഗര്‍ സ്വദേശി ഷെരീഫ് പൊലീസിനോട് പറഞ്ഞു. ഇയാളെ ചൊക്ളി പൊലീസ് വിശദമായി ചോദ്യം ചെയ്ത ശേഷം ചൊക്ളിയിലത്തെിച്ച് തെളിവെടുപ്പ് നടത്തി. കണ്ണൂര്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് റിമാന്‍ഡ് ചെയ്തു. ചെറിയ കുട്ടികള്‍ക്ക് 50,000 രൂപയും വലിയ കുട്ടികള്‍ക്ക് ഒരു ലക്ഷം രൂപയുമാണ് വിലയിടുന്നത്. കിട്ടുന്ന തുകയില്‍ ഒരു പങ്ക് രക്ഷിതാക്കള്‍ക്ക് കൈമാറുമെന്നും അയ്യായിരം രൂപ കമീഷന്‍ ലഭിക്കുമെന്നും പൊലീസിനോട് സമ്മതിച്ചു. അന്യസംസ്ഥാനങ്ങളില്‍നിന്ന് തലശ്ശേരി, പെരിങ്ങത്തൂര്‍ ഭാഗങ്ങളില്‍ കുട്ടികളെ എത്തിക്കാനായി നിരവധി ഏജന്‍റുമാര്‍ പ്രവര്‍ത്തിക്കുന്നതായും ഇയാള്‍ വെളിപ്പെടുത്തി.
അണിയാരം വലിയാണ്ടിപീടിക ഭാഗത്തെ വീടുകളില്‍ ബാലവേലക്കത്തെിച്ച പെണ്‍കുട്ടികളെ കഴിഞ്ഞ ദിവസം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ചൊക്ളി പൊലീസിന്‍െറ സഹായത്തോടെ കണ്ടത്തെി തലശ്ശേരി മഹിളാമന്ദിരത്തിലാക്കിയിരുന്നു.
ഇതുമായി ബന്ധപ്പെട്ടാണ് ഷെരീഫ്, പ്രധാന ഏജന്‍റായ മസ്താനി, അണിയാരം വലിയാണ്ടിപീടിക സ്വദേശി അസീസ് തുടങ്ങിയവരെ പൊലീസ് അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.