വിവാദങ്ങളില്‍ മന്ത്രിമാര്‍ മറുപടി പറയും- വി.എസ്

തിരുവനന്തപുരം: സര്‍ക്കാറുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ മന്ത്രിമാര്‍ മറുപടി പറയട്ടെയെന്ന് മുതിര്‍ന്ന സി.പി.എം നേതാവ് വി.എസ് അച്യുതാനന്ദന്‍. തന്‍റെ പദവിയുടെ കാര്യം പിന്നീട് അറിയിക്കാമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എം.എല്‍.എ  ഹോസ്റ്റലില്‍ പുതിയ ഓഫീസ് ആരംഭിച്ച ശേഷം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.  
സര്‍ക്കാറിന്‍റെ വികസന പദ്ധതികളെ കുറിച്ചുള്ള ചോദ്യത്തിനോ, ദേശീയപാത 45 മീറ്ററാക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രഖ്യാപനത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കോ അദ്ദേഹം മറുപടി പറഞ്ഞില്ല.
ഹോസ്റ്റലിലെ റൂം നമ്പര്‍ ഒന്ന് ഡിയിലാണ് വി.എസ് പുതിയ ഓഫിസ് തുറന്നത്. രാവിലെ 11 മണിയോടെ ഓഫിസ് പ്രവര്‍ത്തനമാരംഭിച്ചു.

മലമ്പുഴ എം.എല്‍.എ ആയ വി.എസ്.അച്യുതാനന്ദന്  ഹോസ്റ്റലിലെ നെയ്യാര്‍ ബ്ളോക്കിലെ ഫ്ളാറ്റാണ് അനുവദിച്ചിരിക്കുന്നത്.  പ്രതിപക്ഷനേതാവും മുഖ്യമന്ത്രിയുമായിരുന്ന വി. എസിന് ഇത്തവണ സ്ഥാനമാനങ്ങള്‍ ഇല്ലാത്തതിനാലാണ് ഫ്ളാറ്റിന് അപേക്ഷിക്കേണ്ടി വന്നത്.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.