തിരൂർ ജി.ജി.എച്ച്.എസ്.എസിലെ വിദ്യാർഥികളുടെ പ്രതിഷേധം: റിപ്പോർട്ട് നൽകാൻ മലപ്പുറം ആർ.ഡി.ഡി. യെ ചുമതലപ്പെടുത്തി

ജി.ജി.എച്ച്.എസ്.എസ് തിരൂരിലെ വിദ്യാർഥികളുടെ പ്രതിഷേധത്തിന് നിദാനമായ കാരണങ്ങൾ പരിശോധിച്ച് അടിയന്തിരമായി റിപ്പോർട്ട് നൽകാൻ മലപ്പുറം ആർ.ഡി.ഡി. യെ ചുമതലപ്പെടുത്തിയെന്ന് മന്ത്രി വി.ശിവൻകുട്ടി.

ഡയറ്റിന്റെ സ്ഥലത്തുള്ള മരങ്ങൾ സ്കൂൾ കെട്ടിടത്തിന്റെ മുകളിലേക്ക് ചാഞ്ഞ് ഇലകൾ വീണ് പുഴു ശല്യം ഉണ്ടാകുന്നു എന്ന പരാതി ശ്രദ്ധയിൽപ്പെട്ടു. ഇതിന് ശാശ്വതമായ പരിഹാരമെന്ന നിലയിൽ മരം അടിയന്തരമായി മുറിച്ചു മാറ്റാൻ ഡയറ്റ് പ്രിൻസിപ്പാളിന് നിർദേശം നൽകി.

സ്കൂളിന്  പുതിയ കെട്ടിടം പണിയുന്നത് അടക്കമുള്ള അടിസ്ഥാന സൗകര്യ വികസനത്തിനായി 3.90 കോടി രൂപ അനുവദിച്ചു. സാങ്കേതിക നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കി അടിയന്തിരമായി കെട്ടിടം പണിയാനുള്ള നടപടിയുണ്ടാകും. പ്രിൻസിപ്പാളിനോട് സംസാരിച്ചതിന്റെ പശ്ചാത്തലത്തിൽ  സ്കൂളും കോമ്പൗണ്ടും അടിയന്തരമായി ശുചീകരിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകി. തലക്കാട് പഞ്ചായത്ത് പ്രസിഡണ്ടുമായും സംസാരിച്ചു. സ്കൂൾ ശുചീകരണ പ്രവർത്തനങ്ങളിൽ പഞ്ചായത്ത് ക്രിയാത്മകമായി ഇടപെടും. 

നിലവിൽ അനുവദിച്ചതിനേക്കാൾ കൂടുതൽ ഫണ്ട് അനുവദിക്കേണ്ട ആവശ്യമുണ്ടെങ്കിൽ അതിന്റെ ആവശ്യങ്ങൾ ചൂണ്ടിക്കാട്ടിക്കൊണ്ട് ബന്ധപ്പെട്ട ജനപ്രതിനിധികൾ നിവേദനം നൽകിയാൽ അക്കാര്യവും പരിഗണിക്കും. സ്കൂളിന്റെ സുഗമമായ പ്രവർത്തനത്തിന് എല്ലാവരും സഹകരിക്കണമെന്നും മന്ത്രി അഭ്യർഥിച്ചു.

Tags:    
News Summary - Protest by students of Tirur GGHSS: Malappuram RDD to report. was entrusted with

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.