തൃശൂര്‍: സി.ബി.ഐക്ക് വിടാന്‍ തീരുമാനിച്ച കലാഭവന്‍ മണിയുടെ മരണം കേരള പൊലീസ് വീണ്ടും അന്വേഷിക്കും. കേന്ദ്രലാബിലെ പരിശോധനാ ഫലം കൂടി പുറത്തു വന്നതോടെ മരണം സ്വാഭാവികമല്ളെന്ന് മെഡിക്കല്‍ സംഘം വ്യക്തമാക്കിയ സാഹചര്യത്തിലാണ് രഹസ്യമായി കേസ് വീണ്ടും അന്വേഷിക്കാന്‍ കേരള പൊലീസ് തീരുമാനിച്ചത്. അന്വേഷണം സി.ബി.ഐക്ക് വിടാനുള്ള ഡി.ജി.പിയുടെ ശിപാര്‍ശ ഇതുവരെയും കേന്ദ്ര പഴ്സനല്‍ മന്ത്രാലയത്തിന് അയച്ചിട്ടില്ല. കേരള പൊലീസിന്‍െറ പുതിയ അന്വേഷണത്തില്‍ അറിവാകുന്ന റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിലാവും അന്വേഷണം സി.ബി.ഐക്ക് കൈമാറുകയെന്നാണ് അന്വേഷണസംഘം നല്‍കുന്ന സൂചന.
സി.ബി.ഐക്ക് കൈമാറിയാലും കേരള പൊലീസിന്‍െറ അഭിമാന പ്രശ്നമെന്ന നിലയില്‍ അന്വേഷണം നടത്താനാണ് നിര്‍ദേശം. നേരത്തെ അന്വേഷിക്കാതിരുന്ന നിരവധി ഘടകങ്ങളുണ്ടെന്നാണ് അന്വേഷണ സംഘത്തിലെ ചിലര്‍ പറയുന്നത്. പുതിയ അന്വേഷണത്തില്‍ മണിയുടെ സുഹൃത്തുക്കളെയും സാമ്പത്തിക ഇടപാടുകളെയും കേന്ദ്രീകരിച്ചാകും അന്വേഷണം. മണിയുടെ കൊലപാതകത്തിന് ശേഷം നിരവധി ഊമക്കത്തുകള്‍ കുടുംബത്തിന് ലഭിച്ചിട്ടുണ്ട്. ഇവ മുഖ്യമന്ത്രി പിണറായി വിജയന് സഹോദരന്‍ ആര്‍.എല്‍.വി രാമകൃഷ്ണന്‍ നല്‍കിയിട്ടുണ്ട്. ഇതിലെ ഓരോ പരാമര്‍ശവും അന്വേഷണ വിധേയമാക്കും.
മരണത്തിന്‍െറ തലേന്ന് മണിയുടെ താമസസ്ഥലത്ത് എത്തിയവരെല്ലാം സംശയത്തിന്‍െറ നിഴലിലുണ്ട്. മൊഴി മാറ്റിപ്പറഞ്ഞവരെയും കരുതലോടെ ചോദ്യം ചെയ്യും. പാഡിയില്‍ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട ചര്‍ച്ചകളും തര്‍ക്കങ്ങളും നടന്നിട്ടുണ്ടോ എന്നും പുതിയ അന്വേഷണത്തിലുണ്ടാകും. മണിയുടെ മരണത്തിന് മെഥനോളാണ് കാരണക്കാരന്‍ എന്നാണ് ഹൈദരാബാദ് ലാബിലെയും അന്വേഷണ ഫലം.
കാക്കനാട്ടെ ലാബിലെ പരിശോധനയിലും ഇത് തെളിഞ്ഞിരുന്നു. വ്യാജ മദ്യത്തിലൂടെ മെഥനോള്‍ ശരീരത്തിലത്തൊമെന്ന നിഗമനത്തിലായിരുന്നു ആദ്യ അന്വേഷണ സംഘം ആദ്യഘട്ടത്തില്‍. പിന്നീട് മെഥനോളിനെ അവഗണിക്കാനും ശ്രമിച്ചു. എന്നാല്‍, വ്യാജ മദ്യത്തിലൂടെയല്ലാതെയും മെഥനോള്‍ ശരീരത്തിലത്തൊമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. മെറ്റാസിഡ് എന്ന കീടനാശിനിയുടെ സാധ്യതയാണ് പരിശോധിക്കേണ്ടത്.
ലാബ് പരിശോധനാഫലം പ്രതിക്കൂട്ടില്‍
കലാഭവന്‍ മണിയുടെ മരണത്തില്‍ അസ്വാഭാവികത ഒന്നുമില്ളെന്ന നിലപാടിലായിരുന്നു അന്വേഷണ സംഘം. കരള്‍ രോഗമുള്ള മണിയുടേത് സ്വാഭാവിക മരണമാണെന്ന് വിലയിരുത്തി കേസ് എഴുതിത്തള്ളാനായിരുന്നു ശ്രമം. മണിയുടെ ആന്തരികാവയവങ്ങളില്‍ കീടനാശിനിയുടെ സാന്നിധ്യമുണ്ടെന്ന് കാക്കനാട്ടെ ലാബില്‍ നടത്തിയ പരിശോധനയില്‍ തെളിഞ്ഞിരുന്നു. എന്നാല്‍, ഹൈദരാബാദിലെ കേന്ദ്ര ലാബില്‍ നടത്തിയ വിദഗ്ധ പരിശോധനയില്‍ ഇതു തള്ളിയിട്ടുണ്ട്. പകരം, വിഷമദ്യത്തില്‍ കാണുന്ന ഇനം മെഥനോളിന്‍െറ സാന്നിധ്യം കണ്ടത്തെി. ഇതോടെ കേരള പൊലീസിന്‍െറയും കാക്കനാട്ടെ ലാബിലെ പരിശോധനാ ഫലത്തിന്‍െറയും വിശ്വാസ്യതയാണ് ചോദ്യം ചെയ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.