ചാലക്കുടി: കലാഭവന്‍ മണിയുടെ മരണം അസ്വാഭാവികമെന്ന പ്രത്യേക മെഡിക്കല്‍ സംഘത്തിന്‍െറ നിഗമനത്തെ തുടര്‍ന്ന് സഹായികളെ പൊലീസ് വീണ്ടും ചോദ്യം ചെയ്തു. ഹൈദരാബാദിലെ ലാബില്‍ നടത്തിയ പരിശോധനയില്‍ മണിയുടെ ആന്തരികാവയവങ്ങളില്‍ 45 ശതമാനം മെതനോളിന്‍െറ സാന്നിധ്യം കണ്ടത്തെിയതിനെ തുടര്‍ന്നാണ് ചാലക്കുടി പൊലീസ് ഇവരെ വീണ്ടും ചോദ്യം ചെയ്തത്. സംശയമുനയില്‍ നില്‍ക്കുന്ന ഇവരില്‍ പലരും ചാലക്കുടി സി.ഐ ഓഫിസില്‍ എല്ലാ ദിവസവും ഹാജരാകുന്നുണ്ട്. അന്വേഷണം സി.ബി.ഐ ഏറ്റെടുക്കുന്നതിന് മുമ്പ് ഉണര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.
അതേസമയം, മണിയുടെ മരണവുമായി ബന്ധപ്പെട്ട പല കണ്ണികളും ഇനിയും പൊലീസിന് കൂട്ടിച്ചേര്‍ക്കാനായിട്ടില്ല. അതിന് പൊലീസ് ശ്രമിച്ചിട്ടില്ളെന്ന് വിമര്‍ശമുണ്ട്. ഇതുവരെയും ഹൈദരാബാദ് ലാബ് റിപ്പോര്‍ട്ടില്‍ സംശയകരമായി ഒന്നുമില്ളെന്ന് പറഞ്ഞ പൊലീസ് കേസ് സി.ബി.ഐ അന്വേഷണത്തിന് ശിപാര്‍ശ ചെയ്തപ്പോള്‍ മാത്രമാണ് മെതനോളിന്‍െറ അളവ് കൂടുതലാണെന്ന വിവരം പുറത്തുവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.