അരിയില്‍ ഷുക്കൂര്‍വധം: സി.ബി.ഐ മാതാവിന്‍െറ മൊഴിയെടുത്തു

കണ്ണൂര്‍: അരിയില്‍ ഷുക്കൂര്‍ വധക്കേസുമായി ബന്ധപ്പെട്ട് സി.ബി.ഐയുടെ പ്രത്യേക സംഘം ഷുക്കൂറിന്‍െറ മാതാവ് ആത്തിക്കയുടെ മൊഴിയെടുത്തു. ബുധനാഴ്ച ഉച്ചക്കുശേഷം ഷുക്കൂറിന്‍െറ വീട്ടിലത്തെിയ സംഘം ഒരു മണിക്കൂറോളം ആത്തിക്കയോട് വിവരങ്ങളാരാഞ്ഞു. ഷുക്കൂര്‍ വധക്കേസ് സി.ബി.ഐ അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ടതിന്‍െറ കാരണങ്ങളാണ് ഇവര്‍ ആദ്യം ചോദിച്ചത്. കേസുമായി ബന്ധപ്പെട്ട് ഏതെങ്കിലും പ്രതികള്‍ പുറത്തുണ്ടോ എന്നും പൊലീസ് പിടികൂടാത്ത ആരെങ്കിലുമുണ്ടോ എന്നും അന്വേഷിച്ചു.

ഷുക്കൂറിന്‍െറ കൊലക്കുപിന്നില്‍ ഉന്നതതല സംഘമുണ്ടോയെന്നും ആരുടെ നേതൃത്വത്തില്‍ ഗൂഡാലോചന നടന്നതായാണ് സംശയിക്കുന്നതെന്നും ചോദിച്ചു. സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടേണ്ട ആരെയെങ്കിലും പൊലീസ് വിട്ടുകളഞ്ഞതായി സംശയിക്കുന്നുണ്ടോയെന്നും ഇവരോട് അന്വേഷിച്ചു. കേസ് ഏറ്റെടുത്തശേഷം ഇത് രണ്ടാം തവണയാണ് സി.ബി.ഐ ആത്തിക്കയുടെ മൊഴിയെടുക്കുന്നത്. അന്വേഷണത്തിന്‍െറ ഭാഗമായി ഷുക്കൂറിന്‍െറ സഹോദരന്‍ ദാവൂദ് അരിയിലിനെയും സി.ബി.ഐ വിളിപ്പിച്ചിട്ടുണ്ട്. രണ്ടു ദിവസത്തിനുള്ളില്‍ കൊച്ചിയില്‍ സി.ബി.ഐ ഓഫിസിലത്തൊനാണ് നിര്‍ദേശം.

2012 ഫെബ്രുവരി 20നാണ് അരിയില്‍ ഷുക്കൂര്‍ കണ്ണപുരം കീഴറയിലെ വള്ളുവന്‍ കടവിനുസമീപം ചതുപ്പുനിലത്ത് കൊല്ലപ്പെട്ടത്. പട്ടുവം ഭാഗത്ത് ആക്രമിക്കപ്പെട്ട പ്രവര്‍ത്തകനെ സന്ദര്‍ശിച്ചു മടങ്ങവേ, സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജനും ടി.വി. രാജേഷ് എം.എല്‍.എക്കും നേരെ ആക്രമണമുണ്ടായിരുന്നു. ഇതിന് പ്രതികാരമെന്നനിലയില്‍ മണിക്കൂറുകള്‍ക്കുള്ളിലാണ് ഷുക്കൂര്‍ വധിക്കപ്പെട്ടത്. വീടിനു സമീപത്തെ കടവില്‍നിന്ന് തോണിയില്‍ പോയ ഷുക്കൂറിനെയും കൂട്ടുകാരെയും സംഘടിച്ചത്തെിയ സി.പി.എം പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നു. ചതുപ്പുനിലത്ത് ഇരുന്നൂറോളം വരുന്ന സംഘം വളഞ്ഞുവെച്ചാണ് കൊലപ്പെടുത്തിയത്. പാര്‍ട്ടിക്കോടതിയുടെ വിചാരണക്കുശേഷം കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഈ സംഭവം പിന്നീട് അറിയപ്പെട്ടു. കേസുമായി ബന്ധപ്പെട്ട് പിന്നീട് പി. ജയരാജന്‍ അറസ്റ്റ് ചെയ്യപ്പെട്ടു. എന്നാല്‍, അന്വേഷണം നീതിപൂര്‍വമായി നടക്കുന്നില്ളെന്ന് കാണിച്ച് ആത്തിക്ക സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുകയായിരുന്നു. 2016 ഫെബ്രുവരി എട്ടിനാണ് സി.ബി.ഐ കേസ് ഏറ്റെടുത്തത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.