ആലുവ: ജിഷ വധക്കേസിൽ പിടിയിലായ അമീറുൽ ഇസ്ലാമിെൻറ(23) അറസ്റ്റ് രേഖപ്പെടുത്തിയെന്ന് അന്വേഷണത്തിന് നേതൃത്വം നൽകുന്ന എ.ഡി.ജി.പി ബി സന്ധ്യ. ആലുവ പൊലീസ് ക്ലബ്ബിൽ പ്രതിയെ എത്തിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ. തെളിവെടുപ്പും തിരച്ചറിയൽ പരേഡും നടത്താനുണ്ടെന്നും അതിനാൽ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താനാവിെല്ലന്നും ബി സന്ധ്യ വ്യക്തമാക്കി.
കൊലക്ക് കാരണം മുൻവൈരാഗ്യമാണെന്ന് പറയാനാവില്ലെന്ന് പെരുമ്പാവൂരിൽ ജിഷയുടെ അമ്മയെ സന്ദർശിച്ച ശേഷം ബി സന്ധ്യ പറഞ്ഞു. കുറ്റമറ്റ രീതിയിലുള്ള പ്രോസിക്യൂഷൻ നടപടികളും പരമാവധി ശിഷയും ഉറപ്പുവരുത്താനാണ് ശ്രമമെന്നും അവർ കൂട്ടിച്ചേർത്തു.
തമിഴ്നാട്ടിലെ കാഞ്ചീപുരത്തു നിന്നാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.അതേസമയം അറസ്റ്റ് രേഖപ്പെടുത്തിക്കൊണ്ട് ആദ്യം പൊലീസ് പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പ്രതിയുടെ പേര് പറഞ്ഞിരുന്നില്ല. കേരളത്തെ പിടിച്ചുലച്ച ജിഷ കൊലപാതകം തെളിയിക്കാനായത് കേരള പൊലീസിന്‍െറ ചരിത്രനേട്ടമാണെന്ന് പൊലീസ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. പ്രതിയെ പിടികൂടാന്‍ നൂറിലധികം പൊലീസ് ഉദ്യോഗസ്ഥര്‍ രാപകല്‍ ഭേദമന്യേ അന്വേഷണം നടത്തി. ശാസ്ത്രീയ തെളിവുകള്‍ പരിശോധിക്കുകയും 1500ലധികം ആളുകളെ ചോദ്യം ചെയ്യുകയും ചെയ്തു. അയ്യായിരത്തിലേറെ ആളുകളുടെ വിരലടയാളം പരിശോധിച്ചു. 20 ലക്ഷത്തിലധികം ഫോണ്‍വിളികള്‍ പരിശോധിച്ചു.
കേരളത്തിന് അകത്തും പുറത്തുമുള്ള നിരവധി ആശുപത്രികളില്‍ പരിക്കുപറ്റി ചികിത്സ തേടിയവരെ അന്വേഷിച്ചു. പശ്ചിമബംഗാള്‍, ഒഡിഷ, അസം, ഛത്തിസ്ഗഢ്, ബിഹാര്‍, തമിഴ്നാട് സംസ്ഥാനങ്ങളില്‍ പ്രത്യേക സംഘത്തെ അയച്ച് അന്വേഷണം നടത്തി. സംഭവസ്ഥലത്ത് കനാലില്‍ കാണപ്പെട്ട ചെരിപ്പില്‍നിന്ന് ലഭ്യമായ രക്തം ജിഷയുടെതാണെന്ന് തിരിച്ചറിഞ്ഞു. ജിഷയുടെ മുതുകില്‍ കാണപ്പെട്ട കടിച്ച അടയാളത്തില്‍നിന്ന് ലഭ്യമായ ഉമിനീരും ചെരിപ്പില്‍ കാണപ്പെട്ട രക്തവും വാതിലിന്‍െറ കട്ട്ളയില്‍നിന്ന് കാണപ്പെട്ട രക്തവും ഒരാളുടെതാണെന്ന് ഡി.എന്‍.എ പരിശോധനയില്‍ കണ്ടത്തെി. തുടര്‍ന്ന്, സംഭവസ്ഥലത്തുനിന്ന് കിട്ടിയ ചെരിപ്പിനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഈ ചെരിപ്പ് ഉപയോഗിക്കുന്നത് അസം സ്വദേശിയായ ഒരാളാണെന്ന് കണ്ടത്തെി. അന്വേഷണത്തില്‍ ജിഷയുടെ വീടിന് സമീപം താമസിച്ചിരുന്ന അസം സ്വദേശിയായ പ്രതി സ്ഥലംവിട്ടതായി കണ്ടത്തെിയെന്നും വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.